പൃഥ്വിരാജിന്റെ കോൾഡ് കേസ് ജൂൺ 30ന് ആമസോണിൽ
- POPADOM
- Jun 18, 2021
- 1 min read
Updated: Jun 19, 2021
തനു ബാലക് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് ഈ മാസം 30ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.

പൃഥ്വിരാജ് വീണ്ടും പോലീസ് ഓഫീസറായി എത്തുന്ന ചിത്രം ഒരു ഹൊറർ ത്രില്ലറാണ്. എസിപി സത്യജിതാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രം.
അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി ബാലൻ, സോൾട്ട് മാംഗോ ട്രീയിലൂടെ മലയാളത്തിലെത്തിയ ലക്ഷ്മി പ്രിയ ചന്ദ്രമൗലി എന്നിവരും ചിത്രത്തിലുണ്ട്. ജോമോൺ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ഛായാഗ്രാഹകർ. ആന്റോ ജോസഫും ജോമോൺ ടി ജോണും ഷെമീർ മുഹമ്മദുമാണ് നിർമ്മാതാക്കൾ.

ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അറിയിപ്പ് ആമസോൺ പ്രൈം വീഡിയോ ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. റിലീസ് വിവരം പൃഥ്വിരാജും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ജൂൺ റിലീസുകൾ ഉൾപ്പെടുത്തിയുള്ള ആമസോൺ പ്രൈം വീഡിയോയുടെ Fresh On Prime പ്രൊമോയിൽ കോൾഡ് കേസിന്റെ ട്രെയിലറിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.




Comments