top of page

‘അല്ലിപ്പൂല വെണ്ണല’; ബദുക്കമ്മ ഉത്സവപ്പാട്ടുമായി എ ആർ റഹ്മാനും ഗൗതം മേനോനും

  • POPADOM
  • Oct 7, 2021
  • 1 min read

തെലങ്കാനയിലെ പ്രശസ്തമായ ബദുക്കമ്മ ഉത്സവത്തെ ആസ്പദമാക്കി എ ആർ റഹ്മാന്റെ സംഗീതത്തിൽ ഗൗതം മേനോൻ സംവിധാനം ചെയ്ത ‘അല്ലിപ്പൂല വെണ്ണല’ എന്ന മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു.


ree

ആഘോഷങ്ങൾക്ക് മുന്നോടിയായി തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എംഎൽസി കെ കവിതയും ഗൗതം മേനോനും ചേർന്നാണ് ഗാനം പുറത്തിറക്കിയത്. കവിതയുടെ നേതൃത്വത്തിലുള്ള സംഘടനയായ തെലങ്കാന ജാഗൃതിയാണ് വീഡിയോ നിർമിച്ചിരിക്കുന്നത്.


പ്രശസ്ത ഗായകൻ പി ഉണ്ണികൃഷ്ണന്റെ മകളും ദേശീയ അവാർഡ് ജേതാവുമായ ഉത്തര ഉണ്ണികൃഷ്ണൻ, രക്ഷിത സുരേഷ്, ഹരിപ്രിയ, ദീപ്തി സുരേഷ്, അപർണ്ണ ഹരികുമാർ, പത്മജ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്.

മിട്ടപ്പള്ളി സുരേന്ദർ ആണ് വരികൾ എഴുതിയിരിക്കുന്നത്. ബൃന്ദയാണ് നൃത്ത സംവിധാനം.



ഒൻപത് ദിവസത്തെ ബദുക്കമ്മ ഉത്സവം സ്ത്രീകളാണ് പ്രധാനമായും ആഘോഷിക്കുന്നത്. ഓരോ പ്രദേശത്തും പ്രത്യേകമായി വളരുന്ന പൂക്കൾ ഈ ഉത്സവാഘോഷത്തിലെ പ്രധാന ഘടകമാണ്. മൺസൂണിന്റെ അവസാനത്തോടെ, ശൈത്യകാലം ആരംഭിക്കുന്നതിന് മുൻപായാണ് തെലങ്കാനയിൽ ബദുക്കമ്മ ആഘോഷിക്കുന്നത്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page