ഈണമിട്ട് പാടി അമൃത സുരേഷ്. 'അയ്യോവയ്യായേ' ശ്രദ്ധേയമാകുന്നു.
- POPADOM
- Sep 14, 2021
- 1 min read
ഗായിക അമൃത സുരേഷ് ആദ്യമായി സംഗീത സംവിധാനം ചെയ്ത ഗാനം 'അയ്യോ വയ്യായേ' റിലീസ് ചെയ്തു. യൂട്യൂബിൽ Wonderwall Media യുടെ Hoop മ്യൂസിക്കൽ സീരീസിലാണ് തന്റെ ആദ്യ ഒറിജിനൽ അമ്യത അവതരിപ്പിച്ചിരിക്കുന്നത്.

"സ്നേഹക്കൂടുതലിന്റെ ഈ 'അയ്യോ വയ്യായേ' ഞാൻ സംഗീത സംവിധായിക ആയ ആദ്യത്തെ ഗാനമാണ്. മ്യൂസിക് ഡയറക്ടർ എന്ന ഒരു സ്വപ്നം ആണ് ഈ പാട്ടിലൂടെ ഞാൻ ശ്രമിച്ചത് 'അയ്യോ വയ്യായേ' ക്ക് ഇത്രയും സ്നേഹം തന്നതിന് എല്ലാർക്കും ഒരായിരം നന്ദിയും ഒരുപാട് സ്നേഹവും" എന്നാണ് ഗാനത്തെ കുറിച്ച് അമൃത തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരിക്കുന്നത്.
മലയാള സിനിമാ രംഗത്ത് പാട്ടെഴുത്തിലെ ആദ്യ സ്ത്രീ സാനിധ്യമായ ശശികല മേനോനാണ് മനോഹരമായ വരികൾ എഴുതിയിരിക്കുന്നത്. മലയാളത്തിൽ നൂറ്റിഅൻപതിൽപ്പരം പാട്ടുകൾ ശശികല മേനോൻ എഴുതിയിട്ടുണ്ട്.
ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിംഗറിലൂടെ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്ന അമൃത സുരേഷ് സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് തുടങ്ങിയ 'അമൃതം ഗമയ' എന്ന മ്യൂസിക് ബാന്‍ഡിന്റെ ആദ്യ ഒറിജിനൽ സോങ് ആണ് 'അയ്യോ വയ്യായേ'.
അനൂപ് നായർ, സിദ്ധാർത്ഥ, ആകാശ് മേനോൻ,ജെറിൻ സാം, അമൃതയുടെ അച്ഛനും സംഗീതജ്ഞനുമായ സുരേഷ് പി ആർ എന്നിവർ ചേർന്നാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.




Comments