top of page

കയ്യൂക്കിന്റെ സർവ്വാധിപത്യം - The story of ‘Bad Boys’ Pistons

  • ANEEJ JAYAN
  • Jun 30, 2021
  • 5 min read

എൺപതുകൾ...


NBA was on a rise. ഒരു ഗ്ലോബൽ സ്പോർട്ടിങ് ഫിനോമിനൻ എന്ന നിലയിലേക്ക് വളർന്ന സമയം. ലാരി ബെർഡും മാജിക് ജോൺസണും അവരുടെ കരിയർ പീക്കിൽ അരങ്ങു വാണ യുഗം. മൈക്കൽ ജോർദൻ എന്ന എക്കാലത്തെയും മികച്ച പ്ലെയർ ഉയർന്നു വന്നിരുന്ന സമയം കൂടിയാണത്. പക്ഷെ എൺപതുകളുടെ അവസാന പകുതിയുടെ ചരിത്രം ഇവരേക്കാളേറെ അവകാശപ്പെടുന്നത് മറ്റൊരു കൂട്ടർക്കാണ്. ലോകത്തിന്റെ മുഴുവൻ വെറുപ്പും ഏറ്റു വാങ്ങിയിട്ടും തലയുയർത്തിനിന്ന് അടുപ്പിച്ചു രണ്ടു തവണ NBA ചാമ്പ്യന്മാരായവർ. കൂടെകളിച്ചവരെയെല്ലാം വിറപ്പിച്ച, അതിനേക്കാളേറെ കോടിക്കണക്കിനു ബാസ്കറ്റ്ബോൾ ആരാധകരെ വെറുപ്പിച്ചവർ - എൺപതുകളിലെ

'ഡിട്രോയിറ്റ് പിസ്റ്റൻസ്'. അവരുടെ കളിശൈലി കൊണ്ട് അവർക്കു മറ്റൊരു പേര് വീണിരുന്നു - The Bad Boys.


ree

ബാഡ് ബോയ്സ് പിസ്റ്റൻസ് എന്നും മോട്ടോർ സിറ്റി ബാഡ് ബോയ്സ് എന്നും അവർ അറിയപ്പെട്ടു. ഏതൊരു എതിരാളിയെയും ശാരീരികവും മാനസികവുമായി തച്ചുടച്ചിരുന്ന അവരെ ആരും അങ്ങനെ വിളിച്ചു പോകുമായിരുന്നു. And they embraced it with all the bad boy attitude!


പിസ്റ്റൻസ് ഫ്രാഞ്ചൈസിയുടെ ഏറ്റവും മോശം കാലഘട്ടം ആയിരുന്നു എഴുപതുകൾ. എൺപതുകളിലേക്ക് കടക്കുന്നതു ചരിത്രത്തിലെ ഏറ്റവും മോശം റെക്കോർഡുകളുമായി. '79-80 സീസണിലെ അവസാന 14 മത്സരങ്ങളിൽ തോറ്റ പിസ്റ്റൻസ് '80-81 സീസണിലെ ആദ്യ 7 കളികളിലും പരാജയപ്പെട്ടു. തുടർച്ചയായ 21 തോൽവികൾ. അന്ന് അതൊരു റെക്കോർഡ് ആയിരുന്നു. ഇത്രയും നാണം കെട്ട അവസ്ഥയിൽ നിന്നും ഒരു ടീമിനെ കരകയറ്റുക എന്നാൽ എളുപ്പമല്ല. And that is where the story begins...

എൺപത്തിയൊന്നിലെ NBA ഡ്രാഫ്റ്റിൽ നമ്പർ 2 ആയിരുന്ന, കഷ്ടിച്ച് ആറടി മേലെ മാത്രം പൊക്കമുള്ള ഒരു പോയിന്റ് ഗാർഡ് പയ്യനെ പിസ്റ്റൻസ് ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്നും സ്വന്തമാക്കുന്നു. പിസ്റ്റൻസിന്റെ പിന്നീടുള്ള തേരോട്ടത്തിനു ചുക്കാൻ പിടിച്ച ആ കളിക്കാരൻ ലോകം കണ്ട ഏറ്റവും മികച്ച ബാസ്കറ്റ്ബോൾ ഇതിഹാസങ്ങളിൽ ഒരാളായ ഐസയ തോമസ് ആയിരുന്നു.


അതേ വർഷം നവംബറിൽ വിന്നി ജോൺസൻ കൂടി പിസ്റ്റണിൽ എത്തുന്നതോടെ ടീം ഒന്ന് കൂടെ ശക്തി പ്രാപിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് എതിരാളികളെ ചൂട് പിടിപ്പിച്ചു ഒരുപാടു പോയിന്റ്സ് സ്കോർ ചെയ്യാനുള്ള കഴിവ് കൊണ്ട് വിന്നിക്കു വിളിപ്പേരു 'മൈക്രോവേവ്' എന്നായിരുന്നു.


82ൽ ബിൽ ലാമ്പിയർ കൂടെ എത്തുന്നു. ലാമ്പിയറെ കുറിച്ച് നൊട്ടോറിയസ് എന്ന് തന്നെ വിളിക്കേണ്ടി വരും. ആരെയും കൂസാത്ത, ജയത്തിനു വേണ്ടി കളിക്കളത്തിൽ എന്തും ചെയ്യാൻ മടിക്കാത്ത, തന്റെ ചെയ്തികളാൽ ഉടലെടുക്കുന്ന, യാതൊരു വിമർശനവും ഏശാത്ത ഒരു പരുക്കൻ പ്ലെയർ. ഒന്നാന്തരം ഒരു ചട്ടമ്പി/ഗുണ്ട എന്ന് വിശേഷിപ്പിച്ചാലും അതിശയോക്തി ആവില്ല!


പക്ഷെ പിസ്റ്റൻസിന്റെ ജാതകം തിരുത്തപ്പെടുന്നത് 83ൽ പുതിയൊരു കോച്ച് എത്തുന്നതോടെയാണ്. 1955ൽ, തന്റെ വെറും ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ കോച്ചിങ് ആരംഭിച്ച ചക് ഡേലി. ലോകമെങ്ങുമുള്ള പണ്ഡിറ്റുകൾ ഇന്നും ആവർത്തിക്കുന്ന ഒരു കാര്യമുണ്ട് അന്നത്തെ പിസ്റ്റൻസിനെ നിയന്ത്രിക്കാൻ ചക്ഡേലിക്കല്ലാതെ മറ്റാർക്കും കഴിയില്ലായിരുന്നു. അത് കൊണ്ട് തന്നെയാവണം 92ലെ ഒളിംപിക്സിലേക്കയച്ച, 'ദി ഡ്രീം ടീം' എന്ന് ലോകം വിശേഷിപ്പിച്ച അമേരിക്കൻ ബാസ്കറ്റ് ബോൾ ടീമിന്റെ കോച്ച് ആയും ചക്കിനെ നിയമിച്ചത്. ബാഡ് ബോയ്സ് പിസ്റ്റൻസിനെ നിയന്ത്രിച്ച ചക്കിനു ഡ്രീം ടീം ഒരു കേക്ക് വാക് ആയിരുന്നത്രേ. ചക്കിന്റെ കീഴിൽ പിസ്റ്റൻസ് മെച്ചപ്പെട്ടു കൊണ്ടേയിരുന്നു. തുടക്കത്തിൽ ഏറെ പതറിയെങ്കിലും തളരാതെ മുന്നോട്ട് തന്നെയായിരുന്നു പിസ്റ്റൻസിന്റെ പോക്ക്. 84ൽ underdogs ആയിരുന്ന ന്യൂ യോർക്ക് നിക്‌സിനോട് അടിയറവു പറഞ്ഞു പ്ലേയ് ഓഫ് കാണാതെ പുറത്തു പോകേണ്ടി വന്നത് പിസ്റ്റൻസിനെ വല്ലാതെ സ്വാധീനിച്ചിരുന്നു.


അതിനാലാകണം 85ൽ അതുവരെയില്ലാത്ത വാശിയോടെ പൊരുതിയ അവർ ഫസ്റ്റ് റൗണ്ട് സീരീസ് വിജയിച്ചു കൊണ്ട് കോൺഫറൻസ് സെമിഫൈനലിൽ എത്തുന്നത്. നേരിടേണ്ടത് സാക്ഷാൽ ലാരി ബേർഡ് നയിക്കുന്ന ഡിഫെൻഡിങ് ചാമ്പ്യൻസ് ആയ ബോസ്റ്റൺ സെൽറ്റിക്സിനെ. സെൽറ്റിക്സ് അനായാസം വിജയിച്ചു മുന്നേറും എന്ന് പിസ്റ്റൻസ് ആരാധകർ പോലും വിശ്വസിച്ചിരുന്നു. കോൺഫറൻസ് സെമി ഫൈനൽ വരെയെങ്കിലും എത്തിയതിൽ അവർ ആശ്വസിച്ചു. പക്ഷെ കളിക്കളത്തിൽ പിസ്റ്റൻസ് ഈ ലോകത്തെ ഞെട്ടിച്ചു. എൺപതുകളിൽ മാജിക് ജോൺസന്റെ ലേക്കേഴ്സിന് അല്ലാതെ മറ്റൊരാൾക്കും കാര്യമായി വെല്ലുവിളിക്കാൻ കഴിയാതിരുന്ന സെൽറ്റിക്സ് പിസ്റ്റൻസിന്റെ മുന്നിൽ വിയർത്തു. സെൽറ്റിക്സ് ജയിച്ചു മുന്നേറിയെങ്കിലും അന്ന് ലോകം കണ്ടത് പിസ്റ്റൻസിന്റെ വീഴ്ചയല്ല, മറിച്ച് ഉയിർത്തെഴുന്നേൽപ്പായിരുന്നു. വെറും മൂന്നാലു വർഷം മുൻപ് ഏറ്റവും മോശം ടീം ആയിരുന്നവർ ഏറ്റവും മികച്ചവരെ തോൽവിയുടെ വക്ക് വരെയെത്തിച്ചു. അതോടെ ലോകം പിസ്റ്റൻസിൽ വിശ്വസിച്ചു തുടങ്ങിയിരുന്നു.


പുറകെ ജോ ഡുമാർസും റിക്ക് മഹോണും കൂടി പിസ്റ്റൻസിൽ എത്തുന്നു ആ വർഷം. ടീം കൂടുതൽ ശക്തി പ്രാപിച്ചു. പക്ഷേ 85-86 പ്ലേയ് ഓഫിൽ പിസ്റ്റൻസിനേക്കാൾ കായിക മികവ് പുലർത്തിക്കൊണ്ടു അറ്റ്ലാന്റ ഹാക്സ് അവരെ പ്ലേയ് ഓഫിൽ പുറത്താക്കുന്നു.


ഈ തോൽവിയോടെ പിസ്റ്റൻസ് കളിക്കുന്ന രീതിയിൽ ചക് ഡേലി കാര്യമായ മാറ്റം വരുത്തുകയാണ്. ഒഫൻസീവ് സ്ട്രാറ്റജികളെക്കാൾ ഡിഫെൻസീവ് പ്ലാനുകളുമായി പിസ്റ്റൻസ് അടിമുടി മാറുന്നു. 86-87 സീസണിന് മുന്നോടിയായി ജോൺ സാലിയും ഡെനിസ് റോഡ്മാനും പിസ്റ്റൻസിലേക്കെത്തുന്നു. രണ്ടു പേരും ഒന്നാന്തരം ഡിഫെൻസീവ് പ്ലെയേഴ്സ്. റോഡ്മാൻ പിൽക്കാലത്തു നടന്നു കയറിയത് ബാസ്കറ്റ്ബോൾ മഹാരഥന്മാരുടെ നിരയിലേക്കാണെന്ന് നമ്മളോർക്കണം.

ഇവർ കൂടി ചേർന്നതോടെ പിസ്റ്റൻസിനെതിരെ കളിക്കുക എന്നത് മുൻപെങ്ങുമില്ലാത്ത വിധം പ്രയാസമേറിയതാകുന്നു. ഫിസിക്കൽ ഡിഫെൻസിനെ ഇത്ര കണ്ടു ആശ്രയിച്ച, അത് ഇത്ര നന്നായി 'ആസ്വദിച്ച' ഒരു ടീമും അന്നോ അതിനു ശേഷമോ ഇല്ലെന്നു പറയേണ്ടി വരും. എതിരാളികൾക്കു ഭയമായിരുന്നു പിസ്റ്റൻസിനെ. കോർട്ടിൽ നേരിടേണ്ടത് ഒരു കൂട്ടം ഗാംഗ്സ്റ്റേഴ്സിനെ ആണെന്ന രീതിയിൽ ആയി കാര്യങ്ങൾ. ഫൗളുകൾ പിസ്റ്റൻസിനു വിഷയമല്ലായിരുന്നു. എന്ത് വില കൊടുത്തും എതിരാളികളെ തളർത്തുക, അവരെ ബാസ്കറ്റ് കാണിക്കാതിരിക്കുക. പിസ്റ്റൻസിന്റെ മന്ത്രം ഇത് മാത്രമായിരുന്നു. അവർ അതിൽ ഭംഗിയായി വിജയിക്കുകയും ചെയ്തു. പിസ്റ്റൻസ് എന്നാൽ ഭയവും വെറുപ്പും ആയിരുന്നു മറ്റുള്ള ടീമുകൾക്കും ആരാധകർക്കും. പക്ഷെ ഡെട്രോയിറ്റിൽ അവർ വീരപുരുഷന്മാർ ആയിരുന്നു. അമേരിക്കയുടെ ചക്രങ്ങൾ ഉരുളുന്നത് ഡെട്രോയിറ്റിൽ നിന്നാണ്. അവരുടെ മോട്ടോർ സിറ്റിയിൽ ബാസ്കറ്റ്ബോളിലെ ബാഡ് ബോയ്സ് രാജാക്കന്മാരായിരുന്നു. And from then on the Pistons were a force to reckon with.


ree

86-87 സീസണിൽ പിസ്റ്റൻസ് ഈസ്റ്റേൺ കോൺഫറൻസ് ഫൈനലിൽ എത്തുന്നു. എതിരാളികൾ ഒരു സീസൺ മുന്നേ പിസ്റ്റൻസിനെ പുറത്താക്കിയ ബോസ്റ്റൺ സെൽറ്റിക്സ് തന്നെ. പക്ഷെ അന്നതൊരു ദാവീദ് ഗോലിയാത് പോരാട്ടം ആയിരുന്നു. എന്നാൽ ഇന്നത് തുല്യ ശക്തികളുടെ പോരാട്ടവും. അതായിരുന്നു പിസ്റ്റൻസിന്റെ മുന്നേറ്റം. 7 ഗെയിമുള്ള കോൺഫറൻസ് ഫൈനലിൽ വാശിയേറിയ പോരാട്ടം തന്നെ നടന്നു. ഗെയിം 7 വരെ നീളേണ്ടി വന്നു വിജയിയെ നിശ്ചയിക്കാൻ. സെൽറ്റിക്സ് ഒരിക്കൽ കൂടി വിജയിക്കുന്നു. നന്നേ വിയർത്തെങ്കിലും പിസ്റ്റൻസിന്റെ ഡിഫെൻസിവ് ഗെയിമിനെതിരെ എങ്ങനെയോ ബെർഡും സംഘവും പൊരുതി വിജയിച്ചു. ഒരു കിരീടം എന്നത് പിസ്റ്റൻസിനു അപ്പോഴും കിട്ടാക്കനിയായി മാറിനിന്നു.


ബുദ്ധ എന്ന് വിളിപ്പേരുള്ള ജെയിംസ് എഡ്‌വേഡ്‌സിനെ കൂടി ഉൾപ്പെടുത്തി ആക്രമണത്തിന് അല്പം കൂടി മൂർച്ച കൂട്ടിയാണ് ചക് ഡേലി അടുത്ത സീസണിൽ പിസ്റ്റൻസിനെ ഇറക്കിയത്. ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിജയങ്ങൾ വന്ന സീസൺ ആയി മാറി അത്. 54 വിജയങ്ങളോടെ പിസ്റ്റൻസ് തങ്ങളുടെ വഴിയിൽ നിന്നവരെയെല്ലാം നിഷ്പ്രഭരാക്കികൊണ്ടു 32 വർഷങ്ങൾക്കിടയിൽ ആദ്യമായി ഒരു ഫസ്റ്റ് ഡിവിഷൻ കിരീടം ബാഡ് ബോയ്സ് സ്വന്തമാക്കി. ഇനിയുള്ളത് ഈസ്റ്റേൺ കോൺഫറൻസ് ഫൈനൽ ആണ്. എതിരാളികൾ പതിവ് പോലെ ബോസ്റ്റൺ സെൽറ്റിക്സ് തന്നെ.


പ്രതികാരദാഹവുമായി സെൽറ്റിക്സിനെതിരെ ഇറങ്ങിയ ബാഡ് ബോയ്സ് ഇത്തവണ ഗെയിം 7 വരെ നീട്ടിക്കൊണ്ടു പോയില്ല കാര്യങ്ങൾ. 6 ഗെയിമിൽ അവർ സെൽറ്റിക്സിനെ പരാജയപ്പെടുത്തി ചരിത്രത്തിൽ ആദ്യമായി അവർ NBA ഫൈനൽസിലേക്ക് പ്രവേശിച്ചു. അവിടെ എതിരാളികൾ സാക്ഷാൽ മാജിക് ജോൺസൻ നയിക്കുന്ന കരീം അബ്ദുൾ ജബ്ബാർ അടക്കമുള്ള Los Angeles Lakers. ലേക്കേഴ്സിനോട് പൂർണ വാശിയോടെ തന്നെ അവർ പൊരുതി. 7 ഗെയിം സീരീസിൽ 3-2 ലീഡും നേടി. പിസ്റ്റൻസിന്റെ ആദ്യ NBA ചാംപ്യൻഷിപ് ആരാധകരെല്ലാം ഉറപ്പിച്ചു എന്ന മട്ടിലാണ് ആറാം ഗെയിം നടക്കുന്നത്. എന്നാൽ അവരുടെ എല്ലാമെല്ലാമായ ഐസയ തോമസ് അന്ന് പരുക്കിന്റെ പിടിയിലാണ്. വേദന കടിച്ചമർത്തി ഐസയ കളിച്ചു. കളിയുടെ മൂന്നാം ക്വാർട്ടറിൽ ഒറ്റയ്ക്ക് 25 പോയിന്റ് ആണ് വേദനാ സംഹാരികളുടെ പുറത്ത് കളിച്ചു ഐസയ നേടിയത്. അതൊരു റെക്കോർഡ് ആയിരുന്നു. പിസ്റ്റൻസ് ലീഡ് എടുത്തു നിൽക്കുന്നു 102-101. കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ കരീം അബ്ദുൽ ജബ്ബാർ ഒരു സ്കൈ ഹൂക് ഷോട്ടിന് ശ്രമിക്കുന്നു. ഗാർഡ് ചെയ്തിരുന്ന ബിൽ ലാമ്പിയർ തടയാനും ശ്രമിക്കുന്നു . അവിടെ റഫറിയുടെ വിസിൽ മുഴങ്ങുകയാണ്. ലാംബിയറിനെതിരായി ഫൗൾ കാൾ. He had to foul out.


ലാമ്പിയർ എന്ന നോട്ടോറിയസ് കളിക്കാരൻ പക്ഷെ അന്ന് നിരപരാധി ആയിരുന്നു. പിഴച്ചത് റഫറിക്കായിരുന്നു. Lakersinu ഫ്രീ ത്രോ ലഭിക്കുന്നു. കരീമിന് പിഴച്ചതുമില്ല. ആറാം ഗെയിമിൽ ഒരൊറ്റ പോയിന്റ് വ്യത്യാസത്തിൽ വിജയിച്ചിച്ചു കൊണ്ട് കാത്തിരിപ്പു ഏഴാം ഗെയിമിലേക്ക് നീട്ടി Lakers. ഏഴാം ഗെയിമിൽ പരിക്കിന്റെ പിടിയിലായ ഐസയ കളിച്ചെങ്കിലും പിസ്റ്റൻസ് വെറും മൂന്നു പോയിന്റിന് തൊട്ടു. LA Lakers ഒരിക്കൽ കൂടി NBA ചാമ്പ്യന്മാരായി. 80kalile അവരുടെ അഞ്ചാം കിരീടം ആയിരുന്നു അത്.


ree

പോയ വർഷം കൈവിട്ട ചാംപ്യൻഷിപ് എന്ത് വിലകൊടുത്തും നേടാനിറങ്ങിയ പിസ്റ്റൻസ് തൊട്ടടുത്ത വർഷം നടത്തിയത് ബ്രൂട്ടൽ എന്ന് തന്നെ വിശേഷിപ്പിക്കേണ്ട ഒരു ചാംപ്യൻഷിപ് റൺ ആയിരുന്നു. പോയ വർഷം കുറിച്ച ഫ്രാഞ്ചൈസി റെക്കോർഡ് ആയ 54 വിജയങ്ങൾ അവർ 63 ആയി തിരുത്തിക്കുറിച്ചു. ചാംപ്യൻഷിപ് ഫൈനൽ വരെ അവർ ആയാസകരമായി എത്തി. നേരിടേണ്ടത് ഒരിക്കൽ കൂടി LA Lakers നെ. വിരമിക്കാനൊരുങ്ങുന്ന എക്കാലത്തെയും മികച്ചവരിൽ ഒരാളായ കരീം അബ്ദുൾ ജബ്ബാറിന് കിരീടത്തോടെ വിരമിക്കൽ നൽകാനൊരുങ്ങിയാണ് ലെകേഴ്സി ന്റെ വരവ്. പക്ഷെ ലോകം കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. 7 ഗെയിം സീരിസിൽ ആദ്യ നാലിലും യാതൊരു ദാക്ഷിണ്യവുമില്ലാതെ ലെക്കേഴ്സിനെ തൂത്തെറിഞ്ഞ് കൊണ്ട് ബാസ്കറ്റ്ബോളിൽ പുതിയൊരു ഡൈനാസ്റ്റി ഉയർന്നു. The 'Bad Boys' Detroit Pistons conquered the world of basketball. NBA champions for the first time!


അടുത്ത വർഷവും അവർ വിജയഗാഥ തുടർന്നു. സീസണിൽ 59 മത്സരങ്ങൾ വിജയിച്ചു. കോൺഫറൻസ് ഫൈനലിൽ സാക്ഷാൽ മൈക്കൽ ജോർദന്റെ ചിക്കാഗോ ബുൾസിനെ തറ പറ്റിച്ചു. ജോർദൻ എന്ന പടക്കുതിര മറ്റെല്ലാവരേക്കാൾ മുകളിലും മികച്ചതും ആണെന്ന് മനസ്സിലാക്കിയ അവർ ജോർദനെ തടയാൻ മാത്രം പ്രത്യക തന്ത്രങ്ങൾ മെനഞ്ഞിരുന്നു. 'ജോർദൻ റൂൾസ്' എന്ന് വിളിച്ച ടാക്റ്റിക്സ് കൊണ്ട് ഏതു വിധേനയും പുള്ളിയെ തടയുക എന്ന തന്ത്രത്തിൽ അവർ ആ വർഷം വിജയിച്ചു.


ഫൈനൽസിൽ Portland Trail Blazers ആയിരുന്നു എതിരാളികൾ. ഗെയിം 7 വരെ നീട്ടിക്കൊണ്ടു പോകാൻ പോർട്ലാന്റിനായി. അവർ കിരീടത്തിനടുത്തു വരെ എത്തുകയും ചെയ്തു. കളി തീരാൻ 2 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ അവർക്ക് 7 പോയിന്റ് ലീഡുമുണ്ടായിരുന്നു. എന്നാൽ പ്രഹരശേഷി മുഴുവൻ ആവാഹിച്ച് ഒഫെൻസും ഡിഫെൻസും കളിച്ച പിസ്റ്റൻസ് സ്കോർ 92-90ൽ എത്തിച്ചു. അപ്പോഴും പിസ്റ്റൻസ് പുറകിലാണ്. അങ്ങനെ കളി തീരാൻ ഒരു സെക്കൻഡിൽ താഴെ മാത്രം സമയമുള്ളപ്പോൾ 15 അടി അകലെ നിന്നും വിന്നി ജോൺസൻ ഷോട്ട് എടുക്കുന്നു. 3 പോയിന്റർ! ഒരു പോയിന്റിന് പിസ്റ്റൻസ് ഒരിക്കൽ കൂടി ചാംപ്യന്മാർ! ലോകം അവരുടെ കാൽക്കീഴിൽ.


9 കൊല്ലം മുൻപ് NBAയിലെ ഏറ്റവും മോശം ടീം ആയിരുന്നവർ ഇന്നിതാ ഒന്നിൽ കൂടുതൽ തവണ ചാംപ്യന്മാരായി അരങ്ങ് വാഴുന്നു. Fairy tale എന്ന വിശേഷണത്തിനൊത്ത യാത്രയായിരുന്നു പിസ്റ്റൻസിന്റേത്.


ree

തൊട്ടടുത്ത വർഷം പിസ്റ്റൻസിന്റെ ബാഡ് ബോയ് യുഗം അവസാനിക്കുകയും ചെയ്തു. ബാസ്കറ്റ്ബോളിന്റെ എല്ലാ മേഖലയിലും സർവ്വാധിപത്യം പുലർത്തിയ ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്ടിങ് ഡൈനാസ്റ്റികളിൽ ഒന്നായ 90കളിലെ ജോർദാന്റെ ചിക്കാഗോ ബുൾസ് തന്നെയാണത് അവസാനിപ്പിച്ചതും.


But it was brilliant as long as it lasted.


ഇന്നൊരു ടീമിനും സങ്കൽപ്പിക്കാൻ പറ്റാത്ത രീതിയിൽ കളിച്ചിരുന്ന ruthless physical ബാസ്കറ്റ്ബോളിന്റെ തമ്പുരാക്കന്മാർ ആയി ഡെട്രോയ്റ്റിന്റെ ബാഡ് ബോയ്സ് എന്നും സ്മരിക്കപ്പെടും.


അവരുടെ ബാഡ് ബോയ്സ് ആറ്റിറ്റ്യൂഡിനുമപ്പുറം they were indeed one hell of a team. And whenever the story of basketball is told they will always remain one of the greatest units to ever play the game.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page