top of page

BTS പിരിയുന്നു! ഇനി ഇടവേളയെന്ന് ബാൻഡ്

  • POPADOM
  • Jun 15, 2022
  • 1 min read

പ്രശസ്ത ദക്ഷിണ കൊറിയൻ ബോയ് ബാൻഡായ BTS 9 വർഷത്തെ സംഗീത ജീവിതത്തിൽ നിന്ന് ഇടവേളയെടുക്കുന്നു. ബാൻഡ് അംഗങ്ങൾ അവരവരുടേതായ സ്വതന്ത്ര സംഗീത ജീവിതം തുടങ്ങുകയാണെന്ന് BTS അറിയിച്ചു. വാർഷിക അത്താഴ വിരുന്നിന് ശേഷമായിരുന്നു പ്രഖ്യാപനം. അതേ സമയം എന്നെന്നേക്കും പിരിയുകയല്ല എന്നും ഒരിക്കൽ തിരിച്ച് വരുമെന്നും അവർ വ്യക്തമാക്കി.


ree

തങ്ങളുടെ സംഗീതത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും നിലപാടുകളിലൂടെയുമെല്ലാം ലോകമെമ്പാടുമുള്ള കൗമാരക്കാരെ ആകർഷിച്ച ബാൻഡാണ് BTS. ദക്ഷിണ കൊറിയയുടെ സമ്പദ് വ്യവസ്ഥയിലും ഈ മ്യൂസിക് ബാൻഡിന്റെ സ്വാധീനം വലുതാണ്. ബിടിഎസ് ആർമി എന്നറിയപ്പെടുന്ന ബിടിഎസ് ആരാധകർ കേരളത്തിലെ കൗമാരക്കാർക്കിടയിലും ഒട്ടനവധിയുണ്ട്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page