top of page

താളം നിലച്ചു. റോളിങ്സ്റ്റോൺസിന്റെ ഡ്രമ്മർ ചാർളി വാട്സ് വിടവാങ്ങി

  • POPADOM
  • Aug 26, 2021
  • 1 min read

റോക്ക് സംഗീതരംഗത്തെ മികച്ച കലാകാരന്മാരില്‍ ഒരാളായ റോളിങ്ങ് സ്റ്റോണ്‍സ് ബാന്‍ഡിന്റെ ഡ്രമ്മര്‍ ചാര്‍ളി വാട്‌സ് അന്തരിച്ചു. 80 വയസ്സായിരുന്നു. സെപ്തംബറിൽ 'നോ ഫിൽറ്റർ' എന്ന പേരിൽ നടക്കാനിരുന്ന യു എസ് പര്യടനത്തില്‍ നിന്ന് ആരോഗ്യ കാരണങ്ങളാല്‍ പിന്മാറുന്നതായി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് വാട്‌സിന്റെ വേർപാട്.

ree

"പ്രീയപ്പെട്ട ചാര്‍ലി വാട്‌സിന്റെ മരണം ഞങ്ങള്‍ വളരെ ദുഖത്തോടെ അറിയിക്കുകയാണ്. ലണ്ടന്‍ ആശുപത്രിയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അദ്ദേഹം ഇന്ന് പുലര്‍ച്ചെ മരണമടഞ്ഞു" വാട്‌സിന്റെ വക്താവ് പത്രക്കുറിപ്പില്‍ പറഞ്ഞു.


റോളിങ്ങ് സ്റ്റോണ്‍സ് ബാന്‍ഡിനെ പ്രശസ്തിയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ആളായിരുന്നു ചാര്‍ളി വാട്‌സ്. 1963 ല്‍ ആണ് വാട്‌സ് റോളിങ്ങ് സ്റ്റോണ്‍സിന്റെ ഭാഗമാകുന്നത്.

പോൾ മക്കാർട്നി, എൽട്ടൻ ജോൺ, ബ്രയൻ ആദംസ് തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തു നിന്നും സഹപ്രവർത്തകരും ആരാധകരും ചാൾസിന് അന്ത്യാഞ്ജലി അർപ്പിച്ചു.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page