top of page

നെഞ്ചിൽ ഒരാഴി ചുരത്തി 'ചിരുത'. ശ്രദ്ധേയമാകുന്ന മുസിക്കൽ ഫീച്ചർ

  • POPADOM
  • Sep 24, 2021
  • 0 min read

സ്വതന്ത്ര സംഗീത മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചാരുലത, ബാലെ എന്നീ മ്യൂസിക്കൽ ഫീച്ചറുകൾക്ക് ശേഷം സുദീപ് പലനാടിന്റെ സംഗീതത്തിൽ ശ്രുതി ശരണ്യം വരികളെഴുതി സംവിധാനം ചെയ്ത 'ചിരുത'യും ശ്രദ്ധ നേടുന്നു. ഒരു ഗ്രാമീണ ബാലന്റെ സ്വപ്നം ഒരു അത്ഭുത കഥയായി രൂപാന്തരപ്പെടുന്ന രീതിയിലാണ് കഥ പറച്ചിൽ.


ree

1956 ൽ മണിമലർകാവിലെ താലപ്പൊലിക്ക് മാറുമറച്ച് സമരമുറയാക്കിയ സ്ത്രീകളെ വരച്ചുകാണിക്കുന്നുണ്ട് ശ്രുതി ശരണ്യം 'ചിരുത'യിലൂടെ.



സംഗീതജ്ഞനും ഗായകനുമായ സുദീപ്​ പലനാടിനൊപ്പം ശ്രുതി ശരണ്യം ചെയ്​ത മ്യൂസിക്കൽ ഫീച്ചറുകളെല്ലാം ശ്രദ്ധേയമായിട്ടുണ്ട്. 'ചാരുലത' മികച്ച മ്യൂസിക് വീഡിയോക്കുള്ള സത്യജിത്ത് റേ പുരസ്കാരം നേടിയിരുന്നു.


ree

രമ്യ സുവി ആണ് ചിരുതയായി അഭിനയിക്കുന്നത്. ബോധി, ആര്യൻ ഗിരിജാവല്ലഭൻ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഫഹദ് ഫത്‌ലി ആണ് ഛായാഗ്രഹകൻ.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page