മലയാളികള്‍ എന്നെ അത്ഭുതപ്പെടുത്തി: ദേവി ശ്രീ പ്രസാദ്
- POPADOM
- Feb 9, 2022
- 1 min read
"ഷാര്‍ജയില്‍ CCL (Celebrity Cricket League)ന്റെ ഉദ്ഘാടന ചടങ്ങിന് സല്‍മാന്‍ ഖാന്‍ എന്നെ വിളിച്ചു. ഷാര്‍ജയില്‍ എന്നെ ആര് അറിയാന്‍ എന്ന് ചിന്തിച്ചാണ് പ്രോഗാമില്‍ പങ്കെടുത്തത്. 50-60 ശതമാനം മലയാളി ആസ്വാദകർ ആയിരുന്നു. പാട്ട് പാടാന്‍ തുടങ്ങിയതോടെ ആവേശത്തോടെയുള്ള കൈയ്യടിയാണ് എന്നെ സ്വാഗതം ചെയ്തത്. പണം കൊടുത്ത് ആളുകളെക്കൊണ്ട് കയ്യടിപ്പിച്ചതാണോയെന്ന് ഞാന്‍ എന്റെ മാനേജരോട് തമാശയായി ചോദിച്ചു. ഇത്രയും ആളുകള്‍ക്ക് എങ്ങനെ പണം കൊടുക്കാനാകുമെന്ന് അദ്ദേഹം എന്നോട് തിരിച്ച് ചോദിച്ചു. മലയാളികളുടെ സ്നേഹം അന്ന് ഞാന്‍ മനസിലാക്കി''.

ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയ ദേവി ശ്രീ പ്രസാദിന് (Devi Sri Prasad) ഇന്നും ഷാര്‍ജയിലെ അനുഭവം മറക്കാനായിട്ടില്ല. Woderwall Media യുടെ Musically എന്ന അഭിമുഖത്തിലാണ് സംഗീതപ്രേമികളുടെ DSP മനസ് തുറന്നത്.
വിവിധ ഭാഷകളില്‍ ഇറങ്ങിയ പുഷ്പയിലെ ഗാനങ്ങളെല്ലാം തന്നെ മികച്ച പ്രതികരണം നേടുന്നതിന്റെ കാരണവും ദേവി ശ്രീ പ്രസാദ് വെളിപ്പെടുത്തി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകള്‍ തനിക്ക് എഴുതാനും വായിക്കാനും അറിയാം. പാട്ട് ഉണ്ടാക്കുന്ന സമയത്ത് ഏറെ ശ്രദ്ധയോടെയാണ് മറ്റ് ഭാഷകളിലേക്ക് ഗാനങ്ങള്‍ മൊഴിമാറ്റം നടത്തിയത്. അല്ലാത്തപക്ഷം ഒറിജിനല്‍ ഗാനത്തിന്റെ ആത്മാവ് നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഭാഷകള്‍ പഠിക്കാന്‍ കാരണം തന്റെ അമ്മയാണെന്നും DSP.
''ഞാന്‍ തെലുങ്ക് കുടുംബത്തില്‍ നിന്നാണ് വരുന്നത്, വളര്‍ന്നത് ചെന്നൈയില്‍, പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്കൂളിലും. സെക്കന്‍ഡ് ലാംഗ്വേജ് ഹിന്ദി എടുത്തത് അമ്മയുടെ നിര്‍ബന്ധം കൊണ്ടാണ്. തെലുങ്ക് എടുത്താല്‍ നല്ല മാര്‍ക്ക് കിട്ടും. പക്ഷേ അമ്മ ഞാന്‍ കൂടുതല്‍ അറിവ് നേടണമെന്നാണ് ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ ക്രെഡിറ്റ് അമ്മക്കാണ്".
നൃത്തം ചെയ്തുകൊണ്ടാണ് പാട്ടുകള്‍ കംപോസ് ചെയ്യാറെന്നും ഡാന്‍സും പാട്ടും രണ്ടായി തോന്നിയിട്ടില്ലെന്നും ദേവി ശ്രീ പ്രസാദ് വ്യക്തമാക്കി. അഭിമുഖത്തിന്റെ പൂർണ്ണ രൂപം ഇതോടൊപ്പമുള്ള ലിങ്കിൽ.
Comments