top of page

സ്വതന്ത്ര സംഗീത രാവ്; Indiegaga നാളെ കൊച്ചിയിൽ

  • POPADOM
  • May 7, 2022
  • 1 min read

Indiegaga ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ നാളെ കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ അരങ്ങേറും. മലയാളം independent music- ന് ( സ്വതന്ത സംഗീതം) പ്രാധാന്യം നൽകിയാണ് ഇത്തവണ ഇന്റിഗാഗ സംഘടിപ്പിക്കുന്നത്.

രണ്ട് സ്റ്റേജുകളിലായി നടക്കുന്ന ഫെസ്റ്റിവലിൽ കേരളത്തിലെ പ്രശസ്തരായ ഹിപ്പ്ഹോപ്പ് ആർട്ടിസ്റ്റുകളും അണിനിരക്കും.

മൂവായിരത്തിലധികം ആസ്വാദകർ പങ്കെടുക്കുന്ന Indiegaga യുടെ പാസ് വിതരണം അവസാനിച്ചു.


ree

ദക്ഷിണേന്ത്യയിലെ പ്രശസ്തരായ 11 മ്യൂസിക് ബാൻഡുകൾ അഞ്ച് മണിക്കൂറിൽ വേദികളിലെത്തുന്നു എന്നതാണ് indiegaga ക്ക് ജനപ്രീതി കൂട്ടുന്നത്. വൈകുന്നേരം 5 മുതൽ രാത്രി 10 വരെയാണ് ഫെസ്റ്റിവൽ സമയം.


The Lineup:

Stage 1:

Avial I Thaikkudam Bridge I Agam I The Down Troddence I Job Kurian Live I Sithara's Project Malabaricus


Stage 2: Street Academics I Thirumali I Fejo I Marthyan I MC Couper


കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ആണ് ഇന്റിഗാഗയുടെ ട്രാവൽ പാർട്ട്നർ. Indiegaga ടിക്കറ്റുള്ളവർക്ക് ഞായറാഴ്ച്ച മെട്രോ ടിക്കറ്റ് ചാർജിൽ 50% ഇളവുണ്ടാക്കും. ഞായറാഴ്ച്ച രാത്രി 11.30 വരെ മെട്രോ സർവീസ് ദീർഘിപ്പിച്ചിട്ടുണ്ട്. ഒപ്പം എം ജി റോഡ് സ്റ്റേഷനിൽ നിന്ന് ബോൾഗാട്ടിയിലേക്കും തിരിച്ചും ഇലക്ട്രിക് ബസ് സർവീസും ഉണ്ടാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. SonyLiv ആണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ സ്പോൺസർ.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page