top of page

പാട്ടോർമ്മയിൽ ഒരേയൊരു എംജിആർ

  • POPADOM
  • Jul 2, 2021
  • 1 min read

മലയാളികൾക്ക് ഓർത്ത് പാടാൻ ഒരുപാട് ഈണങ്ങൾ സമ്മാനിച്ച എം ജി രാധാകൃഷ്ണൻ വിടവാങ്ങിയിട്ട് 11 വർഷം തികയുന്നു. സിനിമപ്പാട്ടുകളോളം പ്രശസ്തമായ ലളിതഗാനങ്ങളുടെ സൃഷ്ടാവ് എന്ന നിലയിൽ കൂടി അതുല്യനായിരുന്നു എംജിആർ.


ree

'ഘനശ്യാമ സന്ധ്യാ ഹൃദയം' പോലുള്ള അദ്ദേഹത്തിന്റെ ലളിതഗാനങ്ങൾ ആസ്വാദകർക്കിടയിൽ സുപരിചിതമാണിന്നും. ആകാശവാണിയിൽ ജോലി ചെയ്തിരുന്ന കാലത്തെ റേഡിയോ സംഗീത ക്ലാസുകളിലൂടെയാണ് എം ജി രാധാകൃഷ്ണൻ എന്ന സംഗീതജ്ഞനെ ആസ്വാദകർ അറിഞ്ഞ് തുടങ്ങിയത്.


ജി അരവിന്ദന്റെ തമ്പിലൂടെയാണ് അദ്ദേഹം സിനിമാ സംഗീത സംവിധാന ത്തിലേക്ക് കടക്കുന്നത്. അതിന് മുമ്പ് തന്നെ കെ രാഘവന്റെ സംഗീതത്തിൽ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലൂടെ അദ്ദേഹം പിന്നണി ഗായകനായി എത്തിയിരുന്നു. ഭരതന്റെ തകരയിലൂടെയാണ് സംഗീത സംവിധായകൻ എന്ന നിലയിൽ എംജിആർ സിനിമയിൽ ശ്രദ്ധേയനായത്. പൂച്ചക്കൊരു മൂക്കൂത്തി, സർവ്വകലാശാല, അദ്വൈതം, ദേവാസുരം, മണിച്ചിത്രത്താഴ്, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്തഭദ്രം എന്നിങ്ങനെ ഒട്ടേറെ സിനിമകളിലെ പ്രശസ്തമായ ഈണങ്ങളിലൂടെ എംജിആർ ഇന്നും ആസ്വാദക മനസിൽ നിലനിൽക്കുന്നു.


2010 ജൂലൈ 2 നായിരുന്നു അറുപത്തിയൊമ്പതാമത്തെ വയസിൽ എം ജി രാധാകൃഷ്ണന്റെ വിയോഗം.



Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page