top of page

ഭൂമിക്ക് വേണ്ടി പോരാടിയവർക്ക് ആദരവ്; 'ഊര്' ശ്രദ്ധേയമാകുന്നു.

  • POPADOM
  • May 6, 2022
  • 1 min read

കർഷകരുടെ ജീവിതവും യാതനകളും, മണ്ണിനായി അവർ ചെയ്യുന്ന ത്യാഗങ്ങളും പലപ്പോഴായി പലരും പറഞ്ഞു പോകുന്നവയാണ്. എന്നാൽ അവതരണ മികവും പാട്ടിന്റെ സാരാംശവുമാണ് 'ഊര്' നെ വ്യത്യസ്തമാക്കുന്നത്.



റിച്ചി കെ എസ് ആണ് 'ഊര്' എന്ന 8 മിനിറ്റ് തമിഴ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു ദാസ് ആണ് സംഗീതം സംഗീത സംവിധായകൻ. ഷാഫി അലിയുടേതാണ് വരികൾ.



മണ്ണിനും ദേശത്തിനും വേണ്ടി ജീവിതം സമർപ്പിച്ച അനേകം പേരെ പ്രതിനിധാനം ചെയ്യുന്നു 'ഊര്'. ഭൂമിയുടെ യഥാർത്ഥ അവകാശികളെ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്ന വിപത്തിനെ ഈ മ്യൂസിക് വീഡിയോ അഭിസംബോധന ചെയ്യുന്നു.

അതിലെല്ലാം ഉപരിയായി തലമുറകളായി തങ്ങളുടെ മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്നവരുടെ മനസിനേറ്റ മുറിവുകളാണ് ഒരു ശവസംസ്കാര ചടങ്ങിന്റെ രൂപത്തിൽ 'ഊര്'

നമുക്ക് കാണിച്ചു തരുന്നത്.

コメント


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page