top of page

അനാഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി മമ്മൂട്ടി

  • POPADOM
  • Jul 27, 2022
  • 1 min read

അനാഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായവുമായി നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. കൊവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതി മമ്മൂട്ടി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. 'വിദ്യാമൃതം 2' എന്ന പദ്ധതിയിലൂടെയാണ് പ്ലസ് ടു ജയിച്ച നൂറു വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ജിനീയറിങ്ങ്, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊമേഴ്‌സ്, ഫാര്‍മസി ശാഖകളിലെ ഒരു ഡസനോളം കോഴ്‌സുകളില്‍ തുടര്‍പഠന സൗകര്യമൊരുക്കുന്നത്.


ree

ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായിരിക്കും.

എന്‍ജിനീയറിങ്ങിന്റെ വിവിധ ശാഖകള്‍, വിവിധ പോളിടെക്നിക് കോഴ്‌സുകള്‍, വിവിധ ആര്‍ട്സ്, കൊമേഴ്‌സ്, ബിരുദ, ബിരുദാനന്തര വിഷയങ്ങള്‍, ഫാര്‍മസിയിലെ ബിരുദ ബിരുദാനന്ദര വിഷയങ്ങള്‍ എന്നിവ ഈ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന വിവിധ സ്‌കോളര്‍ഷിപ്പുകളും ആവിഷ്‌കരിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.

പദ്ധതിയുടെ പ്രചാരണര്‍ത്ഥം പുറത്തിറക്കിയിരിക്കുന്ന ഡിസൈനര്‍ കാര്‍ഡിലുള്ള ക്യുആര്‍ കോഡ് സ്മാര്‍ട്ട് ഫോണില്‍ സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകരുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചുള്ള സത്യാവസ്ഥ അന്വേഷിക്കുന്നത് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരാണ്. വിശദ വിവരങ്ങള്‍ക്ക് 7025335111, 9946485111 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page