"ദീപ്തിയുടെ നാഥൻ ആയതിന് നന്ദി" മമ്മൂട്ടിയോട് മീരാജാസ്മിൻ
- POPADOM
- May 15, 2022
- 1 min read
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച 'പുഴു' മികച്ച പ്രതികരണം നേടുമ്പോൾ 'ഒരേ കടൽ ' എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ച് നടി മീരാ ജാസ്മിൻ. സോഷ്യൽ മീഡിയയിലാണ് 'ഒരേ കടൽ' സിനിമയെ കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും മീരയുടെ കുറിപ്പ്.

മമ്മൂട്ടി എന്ന നടന വൈഭവത്തിന് സാക്ഷ്യം വഹിക്കാൻ ലഭിച്ച സുവർണാവസരമായിരുന്നു ശ്യാമപ്രസാദിന്റെ 'ഒരേ കടൽ' എന്ന ചിത്രം എന്നാണ് മീരാ ജാസ്മിൻ പറയുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതും കാലാതീതവുമായ പ്രകടനമായിരുന്നു അതെന്നും മീര കുറിക്കുന്നു.
മാത്രമല്ല, സിനിമയ്‌ക്ക് അകത്തും പുറത്തും ഒരുപാട് പ്രതിഭകളുമായി തനിക്ക് അടുത്ത് ഇടപഴകാൻ കിട്ടിയ അവസരമായിരുന്നു ആ സിനിമയെന്നും മീരാ ജാസ്മിൻ എഴുതി. ദീപ്തിയുടെ നാഥൻ ആയതിന് നന്ദി പറഞ്ഞും വരാനിരിക്കുന്ന എല്ലാ നല്ലതിനും മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചുമാണ് മീരാ ജാസ്മിൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

2007 ലാണ് മമ്മൂട്ടിയെയും മീരാ ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഒരേ കടൽ' റിലീസ് ചെയ്തത്.




Comments