top of page

'പേടിക്കണ്ട, മൃഗങ്ങളല്ലേ, മനുഷ്യരല്ലല്ലോ'; ബേസിലിന്റെ 'പാല്‍തു ജാന്‍വര്‍' ട്രെയിലര്‍

  • POPADOM
  • Aug 27, 2022
  • 1 min read

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'പാല്‍തു ജാന്‍വര്‍' ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു ഗ്രാമത്തിലേക്ക് ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍ ആയി എത്തുന്ന പ്രസൂണ്‍ എന്ന കഥാപാത്രമായാണ് ബേസില്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സംഭവ ബഹുലവുമായ മുഹൂര്‍ത്തങ്ങളുമാണ് ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.



യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. 'പാല്‍തു ജാന്‍വര്‍' സെപ്റ്റംബര്‍ 2ന് തിയറ്ററുകളില്‍ എത്തും. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സംവിധായകന്‍ സംഗീത്.


ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'കുമ്പളങ്ങി നൈറ്റ്‌സ്', 'ജോജി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'പാല്‍തു ജാന്‍വര്‍.'

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page