തിയേറ്ററുകളില്‍ ആളെ കൂട്ടി ചാക്കോച്ചനും ടൊവിനോയും
- POPADOM
- Aug 13, 2022
- 1 min read
തിയേറ്ററുകളിള്‍ ആളില്ലെന്ന പരാതി മാറ്റി ടൊവിനോ തോമസിന്റേയും കുഞ്ചാക്കോ ബോബന്റേയും പുതിയ ചിത്രങ്ങള്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്', ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത 'തല്ലുമാല' എന്നീ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ ആവേശം നിറയ്ക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ചിത്രം വ്യാഴാഴ്ചയും ടൊവിനോ ചിത്രം വെള്ളിയാഴ്ചയുമാണ് തിയേറ്ററുകളില്‍ എത്തിയത്.

രണ്ട് ചിത്രങ്ങള്‍ക്കും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിക്കുന്നത്. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന് ആദ്യ ദിവസം കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ലഭിച്ചത് 1.3 കോടി രൂപയാണ്. കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് ഇതുവരെ ആദ്യ ദിനം ലഭിച്ച ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'തല്ലുമാല'യ്ക്ക് കേരളത്തില്‍ നിന്ന് ആദ്യ ദിനം 63 ലക്ഷം രൂപയും ആഗോള തലത്തില്‍ ഏഴ് കോടി രൂപയുമാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍.
വലിയ പ്രമോഷന്‍ പരിപാടികള്‍ക്ക് ശേഷമാണ് ഇരു ചിത്രങ്ങളും തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ റിലീസ് ദിവസം മാധ്യമങ്ങളില്‍ നല്‍കിയ 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടവച്ചിരുന്നു. ചിത്രം ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം ആഹ്വാനം ചെയ്‌തെങ്കിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം.
ടൊവിനോയുടെ മേക്ക് ഓവറും ഡാന്‍സും ഫൈറ്റുമായിരുന്നു തല്ലുമാലയുടെ പ്രൊമോഷന്‍ പരിപാടികളുടേയും ഹൈലേറ്റ്. മണവാളന്‍ വസീം എന്ന യൂട്യൂബറായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. കല്യാണിയുടെ ബീവി എന്ന കഥാപാത്രം ഒരു വ്‌ളോഗറാണ്. കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടത്തിയ വ്യത്യസ്തമായ പ്രൊമോഷന്‍ പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Comments