top of page

സേരനാട്ടിൽ ഒരു സുന്ദരിപ്പെണ്ണേ..! പേപ്പർ റോക്കറ്റിലെ ചേരനാട് പാട്ട്

  • POPADOM
  • May 19, 2022
  • 1 min read

"സേരനാട്ടിൽ ഒരു സുന്ദരിപ്പെണ്ണേ,

പാത്ത് മയങ്ക്ത് സെന്തമിഴ് കണ്ണേ..."

കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന വെബ് സീരീസ് 'പേപ്പർ റോക്കറ്റി'ലെ ചേരനാട് പാട്ടാണിത്. തമിഴ് - മലയാളം വരികൾ ചേർന്നുള്ള പാട്ട് രമ്യ നമ്പീശനാണ് ആലപിച്ചിരിക്കുന്നത്.


ree

കാർത്തിക്, ജോ പോൾ എന്നിവർ ചേർന്ന് എഴുതിയ വരികൾക്ക് സൈമൺ കെ കിങ് ആണ് സംഗീതം നൽകിയിരിക്കുന്നത്. തമിഴ് നടൻ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയനിധിയാണ് 'പേപ്പർ റോക്കറ്റ്' സംവിധാനം ചെയ്യുന്നത്. നടൻ നിർമൽ പാലാഴിയും സീരീസിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഗൗരി കിഷൻ, തന്യ രവിചന്ദ്രൻ, പൂർണിമ ഭാഗ്യരാജ് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന യാത്രയും അതിനോട് അനുബന്ധിച്ച് നടക്കുന്ന ചില സംഭവവികാസങ്ങളുമാണ് 'പേപ്പർ റോക്കറ്റ്'. തമിഴ് ഭാഷയിലുള്ള വെബ് സീരീസ് ജൂൺ 10 മുതൽ Zee 5 OTT-ൽ കാണാം.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page