കണ്ണനെ തേടി സൗമ്യ രാമകൃഷ്ണൻ. വെർച്വൽ റിയാലിറ്റി മ്യൂസിക് വീഡിയോ
- POPADOM
- Sep 5, 2021
- 1 min read
ലളിതദാസർ ചിട്ടപ്പെടുത്തിയ
'കണ്ണനെ കണ്ടായോ മല്ലികൊടിയേ' എന്ന ശ്രീകൃഷ്ണഭജന് സിന്ധുഭൈരവി രാഗത്തിൽ മനോഹരമായ ആഖ്യാനം ഒരുക്കിയിരിക്കുകയാണ് ഗായിക സൗമ്യ രാമകൃഷ്ണൻ.

വെർച്വൽ റിയാലിറ്റി ടെക്നോളജിയിൽ തയ്യാറാക്കിയിരിക്കുന്ന വീഡിയോയുടെ നിർമാണം സംഗീത സംവിധായകൻ ബിജിപാലിന്റെ നേതൃത്വത്തിലുള്ള ബോധി സൈലന്റ് സ്‌കേപ് ആണ്. ബോധിയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
കൃഷ്ണനുമായി പ്രണയത്തിലായ ഒരു യുവ കന്യക കണ്ണന്റെ വരവിനായി കാത്തിരിക്കുകയാണ്. കണ്ണനെ കാണാതെ വലയുന്ന അവൾ ചുറ്റുമുള്ള വസ്തുക്കളോട് അന്വേഷിക്കുന്നു. സുഗന്ധമുള്ള പൂക്കളുള്ള മുല്ലപ്പൂ വള്ളിയോട് അവൾ കണ്ണനെ തിരക്കുന്നതും മുല്ലപ്പൂ വള്ളിയോട് പരാതിപ്പെടുന്നതുമാണ് ഈ ഭജന്റെ ഉള്ളടക്കം.
ഭജനൊപ്പം മനോഹരമായ ദൃശ്യങ്ങളോട് ഇണങ്ങും വിധമുള്ള ശബ്ദങ്ങളും ഉപയോഗിച്ചിരിക്കുന്നത് വീഡിയോ ഒരു പുതിയ അനുഭവമാക്കുന്നുണ്ട്. വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യയിൽ ഇത്തരത്തിൽ ഒരു മ്യൂസിക് വീഡിയോ മലയാളത്തിൽ അപൂർവ്വമാണ്.
Unreal Engine software ആണ് വിഡിയോയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. വിആർ ക്യാമറ ആൻഡ് പ്രൊഡക്ഷൻ രാജശേഖർ വി ദാസും ഛായാഗ്രഹണം അനൂപ് ഉമ്മനും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ബിജിപാലും സൗണ്ട് ഡിസൈൻ നന്ദു കർത്തയുമാണ്.
'ജാതിക്കാ തോട്ടം' എന്ന പാട്ടിലൂടെ സിനിമാ പിന്നണി ഗാനരംഗത്തും ശ്രദ്ധേയയായ ഗായികയാണ് സൗമ്യ രാമകൃഷ്ണൻ.




Comments