സംഗീതം, ആലാപനം ശ്രീനിവാസ്; "ദൂരെയേതോ തെന്നൽ മൂളുമീണം"
- POPADOM
- Sep 4, 2021
- 1 min read
ഗായകൻ ശ്രീനിവാസ് സംഗീതം നൽകി ആലപിച്ച മ്യൂസിക്കൽ വീഡിയോ 'ദൂരെയേതോ'
12 യുവസംഗീതജ്ഞര്‍ ചേര്‍ന്ന് റീലീസ് ചെയ്തു.

ഹരീഷ് ശിവരാമകൃഷ്ണന്‍, സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ്, ജ്യോത്സ്‌ന രാധാകൃഷ്ണന്‍, രാഹുല്‍ രാജ്, സയനോര ഫിലിപ്പ്, രഞ്ജിനി ജോസ്, ശ്രീകാന്ത് ഹരിഹരന്‍, ഹരിശങ്കര്‍ കെ എസ്, സിദ്ധാര്‍ത്ഥ് മേനോന്‍, സൂരജ് സന്തോഷ്, ആര്യ ദയാല്‍ എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ റിലീസ് ചെയ്തത്. ഗാനം യൂട്യൂബിലും സ്പോട്ടിഫൈയിലും ലഭ്യമാണ്.
അച്ഛനും മകളും ഒന്നിച്ച് പാടിയ പാട്ട് എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. ശ്രീനിവാസും മകൾ ശരണ്യ ശ്രീനിവാസും ആദ്യമായി ഒരുമിച്ച് പാടുന്ന മലയാളം പാട്ടാണിത്.
ഷിൻസി നോബിളാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. 'അമ്മമരത്തണലിൽ' എന്ന സിനിമയ്ക്കു വേണ്ടി 'നാവൂറ് പാട്ട്' എന്ന ഗാനം ഷിന്‍സി മുൻപ് എഴുതിയിട്ടുണ്ട്.
സുർജാം പ്രൊഡക്ഷനാണ് നിർമാണം. സജീവ് സ്റ്റാൻലിയാണ് സോങ് പ്രോഗാമിങ് & അറേഞ്ച്മെന്റ്. ഡ്യൂഡ് ക്യാമറയും പ്രജീഷ് പ്രേം എഡിറ്റിങ്ങും ജയരാജ് ആനാവൂർ ഡിസൈനും നിർവഹിച്ചിരിക്കുന്നു.
സാമൂഹിക മാധ്യമങ്ങളിലെ കൂട്ടായ്മകൾ എങ്ങനെ ക്രിയാത്മക പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു എന്നതിന് ഉദാഹരണമാണ് 'ദൂരെയേതോ'.
ക്ലബ്ഹൗസിലെ 'പാതിരാപ്പാട്ട്' സംഘത്തിലെ അംഗങ്ങള്‍ ചേര്‍ന്ന് എഴുതി, സംഗീതം നല്‍കിയ 'കാണാതെ' എന്ന ഗാനം റിലീസ് ചെയ്യവെ ശ്രീനിവാസ് ആ ഗാനത്തിന്റെ വരികള്‍ പാടുകയും ഗാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരോടൊപ്പം സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ അദ്ദേഹം ആ ഗാനത്തിനു വേണ്ടിയുള്ള സംഗീതം ചെയ്ത് കൊടുത്തു.
ഷിന്‍സി വരികളെഴുതുകയും സജീവ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിക്കുകയും ചെയ്തു. ശ്രീനിവാസും ശരണ്യയും ചേർന്ന് ആ ഗാനം പാടി. അങ്ങനെ "ദൂരെയേതോ” പിറന്നു.
Comments