top of page

ഒന്നര വർഷത്തിന് ശേഷം സ്റ്റേജിൽ! വീണ്ടും 'ലൈവ്' ആയി തൈക്കുടം ബ്രിഡ്ജ്

  • SANIDHA ANTONY
  • Sep 5, 2021
  • 2 min read

"വലിയ ഒരു ഇടവേളക്ക് ശേഷം ആദ്യമായി സ്റ്റേജിൽ നിന്നപ്പോൾ മനസ്സിൽ തോന്നിയത് ഭയമാണ്!" ഗോവിന്ദ് വസന്ത popadom.in നോട്‌ പറഞ്ഞു.


ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിലെ ഒരു മ്യൂസിക് ബാൻഡ് ആയിരത്തോളം ആസ്വാദകർക്ക് മുന്നിൽ എത്തിയ മണിക്കൂറുകൾക്ക് ഹൈദരാബാദിലെ പ്രിസം ക്ലബ്ബ് കഴിഞ്ഞ ദിവസം സാക്ഷിയായി. വീണ്ടും ആസ്വാദകർക്കൊപ്പം ഒരു ലൈവ് കോൺസെർട്ട് ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് 'തൈക്കുടം ബ്രിഡ്ജ്'.


ree

"വലിയ ഒരു ഇടവേളക്ക് ശേഷം ആദ്യമായി സ്റ്റേജിൽ നിന്നപ്പോൾ മനസ്സിൽ തോന്നിയത് ഭയമാണ്. അതൊരു ക്രൗഡിനെ ഫെയ്സ് ചെയ്യാനുള്ള പേടിയല്ല. സൗണ്ട് ചെക്കിന് മുൻപ് ഒരു കേക്ക് കട്ടിങ് ഉണ്ടായിരുന്നു. കേക്കിൽ, 'Live after 545 days' എന്ന് എഴുതിയിട്ടുണ്ടായിരുന്നു. അപ്പോഴാണ് റിയലൈസ് ചെയ്യുന്നത് ഏതാണ്ട് 2 വർഷത്തോളമായി ബാൻഡിന് വേണ്ടി പ്രാക്ടീസ് ചെയ്തിട്ട് എന്ന്" ബാൻഡിലെ വോക്കലിസ്റ്റും പ്രശസ്ത സംഗീത സംവിധായകനുമായ ഗോവിന്ദ് വസന്ത popadom.in നോട്‌ പറഞ്ഞു.

"ചെറിയ ഒരു ആരോഗ്യ പ്രശ്നം കാരണം യാത്ര അനുവദനീയമല്ലായിരുന്നതുകൊണ്ട് കോൺസെർട്ടിനു മുൻപുള്ള പ്രാക്ടീസിനും എത്താൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും ഓൺസ്റ്റേജിൽ ഉള്ള ഇംപ്രൊവൈസേഷനിലൂടെയും വിഷ്വൽ കമ്മ്യൂണിക്കേഷനിലൂടെയും ഒക്കെയാണ് ലൈവ് ഷോകൾ പ്രോഗ്രസ്സ് ചെയ്യാറ്. അതുകൊണ്ടൊക്കെ തന്നെ ആങ്സൈറ്റി ഉണ്ടായിരുന്നു. എങ്കിലും വളരെ നല്ല റെസ്പോൺസ് ക്രൗഡിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നത് കൊണ്ട് നന്നായി പെർഫോം ചെയ്യുവാൻ സാധിച്ചു" ഗോവിന്ദ് പറഞ്ഞു.


തെലങ്കാനയിൽ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമായതിനെ തുടർന്ന് ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റുകളെ തിരികെ സ്റ്റേജിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ Eleven Point Two, Mettaloid Productions എന്നിവർ ചേർന്ന് നടത്തിയ 'Revive Concert Series' എന്ന ഇവന്റിന്റെ ഭാഗമായിട്ടായിരുന്നു ഹൈദരാബാദിലെ കോൺസെർട്ട്.


ree

"545 ദിവസങ്ങൾക്കു ശേഷമുള്ള ആദ്യത്തെ സ്റ്റേജ് പെർഫോമൻസ്! വലിയ സന്തോഷവും ഒപ്പം ആശങ്കകളും മനസ്സിൽ ഉണ്ടായിരുന്നു. ലോക്ക്ഡൗണിന്റെ പിരിമുറുക്കത്തിൽ നിന്ന് എല്ലാ രീതിയിലും ഒരു റിലീഫ് ആയിരുന്നു ഈ കോൺസെർട്ട്" ബാൻഡിലെ വോക്കലിസ്റ്റ് ക്രിസ്റ്റിൻ ജോസ് പറഞ്ഞു.


അനിശ്ചിതത്വത്തിന്റെയും അടച്ചിടലുകളുടെയും നാളുകളിലൂടെ ലോകം കടന്നു പോകുമ്പോൾ സ്വതന്ത്ര സംഗീത മേഖലയിൽ നിന്നുള്ള കലാകാരന്മാർ ഏറെ വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. പലർക്കും ഉപജീവനത്തിനായി മറ്റു തൊഴിലിടങ്ങൾ അന്വേഷിക്കേണ്ടതായി വന്നു. നാട്ടിലും വിദേശത്തുമായി ഒരുപാട് സ്റ്റേജുകൾ ഈ കലാകാരന്മാർക്ക് നഷ്ടമായി. തൈക്കുടം ബ്രിഡ്ജിന് അവരുടെ യൂറോപ്പ്, കാനഡ കോൺസെർട്ടുകൾ റദ്ദാക്കേണ്ടി വന്നിരുന്നു.


ഒരു ഇടവേളക്ക് ശേഷം ലൈവ് ഷോ ചെയ്യുമ്പോൾ ഓഡിയൻസിന്റെ പ്രതികരണത്തെ കുറിച്ച് ആശങ്ക ഉണ്ടായിരുന്നു എന്ന് തൈക്കുടം ബ്രിഡ്ജിന്റെ ബെയ്സ് ഗിറ്റാറിസ്റ്റ് വിയാൻ ഫെർണാൻഡസ് പറഞ്ഞു. "Everyone in the band was definitely excited but I'm sure everyone had mixed emotions. For example, I was gonna address the crowd and interact after soo long. But once I was on stage I was glad to know I'm still in the flow. We sounded tight onstage and the crowd was super energetic throughout. Right from Navarsam to Fish Rock, everyone was extremely welcoming and enjoying the vibe to the fullest. Was a perfect start to a new beginning after a year and half long break" പ്രതീക്ഷയോടെ വിയാൻ പറഞ്ഞു നിർത്തി.

ree

കോവിഡ് കാലത്ത് Virtual concerts, Live streaming venues എന്നീ സാധ്യതകൾ പരീക്ഷിക്കപ്പെട്ടു എങ്കിലും ഇതൊരു പൂർണ്ണ വിജയമാണ് എന്ന രീതിയിലേക്ക് എത്തിയിട്ടില്ല. പല സ്ഥലങ്ങളിൽ നിന്ന് ആർട്ടിസ്റ്റുകൾ അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങൾ ഓൺലൈൻ കോൺസെർട്ടുകളിൽ നിന്നും വലിയ ഒരു വിഭാഗം ആസ്വാദകരെ അകറ്റി നിർത്തുന്നുണ്ട്. ഇ - കോൺസെർട്ടിന് സ്പോൺസേഴ്സിനെ ലഭിക്കാത്തതും വലിയ വെല്ലുവിളി ആണ്. വളരെ പരിമിതമായ ആൾക്കാരെ മാത്രം ഉൾക്കൊള്ളിച്ച് ലൈവ് കോൺസെർട്ടുകൾ നടത്തുന്നത് സാമ്പത്തികമായും നഷ്ടമാണ്.


"കോവിഡിന്റെ ഈ പ്രത്യേക സാഹചര്യത്തിൽ, ഒരു ബാൻഡ് മാനേജർ എന്ന നിലയിൽ ചില വെല്ലുവിളികൾ ഫെയ്സ് ചെയ്യേണ്ടി വരുന്നുണ്ട്. മുൻപുള്ള പോലെ എളുപ്പമല്ല ഇപ്പോഴത്തെ യാത്രകൾ. എൻട്രി പാസ്സുകൾ മുതൽ RTPCR ടെസ്റ്റുകൾ വരെ ഒരു നീണ്ട പ്രോസസ്സ് തന്നെയുണ്ട് ഇപ്പോൾ. 15 പേരടങ്ങുന്ന ഒരു ബാൻഡിന്റെ അത്തരം യാത്രകൾ ഓർഗ്ഗനൈസ് ചെയ്യുക എന്നതിലെ ഏറ്റവും വലിയ വെല്ലുവിളി, കോൺസെർട്ടിന്റെ തലേ ദിവസം വരെ ഉള്ള uncertainities തന്നെയാണ്. എങ്കിലും ലൈവ് സ്റ്റേജുകൾ ഓൺ ആകുന്നത് വലിയ സന്തോഷവും പ്രതീക്ഷയും നൽകുന്നുണ്ട്". തൈക്കുടം ബ്രിഡ്ജിന്റെ മാനേജർ സുജിത് ഉണ്ണിത്താൻ പറയുന്നു.

ree

സാമ്പത്തിക ലാഭം നോക്കാതെ, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള Virtual Concerts ഇന്ന് പ്രചാരത്തിൽ ആയിക്കഴിഞ്ഞു. ലോക്ക്ഡൗൺ കാലത്ത് തുടങ്ങി നൂറ് ദിവസത്തിലേറെ 'ഊരാളി' മ്യൂസിക് ബാൻഡ് ഫെയ്സ്ബുക്ക് ലൈവിലൂടെ കോൺസെർട്ട് നടത്തിയത് ശ്രേദ്ധേയമാണ്. കോവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് Wonderwall Media, High On Music Getaway Live Concerts സംഘടിപ്പിച്ചതും സ്വതന്ത്ര സംഗീതജ്ഞർക്ക് ഒരു വേദി ഒരുക്കൽ ലക്ഷ്യം വെച്ചായിരുന്നു. പരമാവധി 200 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ High On Music Getaway യിലൂടെയാണ് സ്റ്റേജുകളിൽ 'ലൈവ്' ആയി നിന്നിരുന്ന ഹരീഷ് ശിവരാമകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, ജോബ് കുര്യൻ, സൂരജ് സന്തോഷ് തുടങ്ങിയ സംഗീതജ്ഞർ ഒരു വർഷത്തിന് ശേഷം ആസ്വാദകർക്ക് മുന്നിലെത്തിയത്.


ലൈവ് സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ കിട്ടുന്ന ഓഡിയൻസിന്റെ റിയൽ ടൈം ഫീഡ്ബാക്ക് ആണ് തങ്ങളുടെ എനർജി എന്നതാണ് ഭൂരിഭാഗം അർട്ടിസ്റ്റുകളുടെയും പക്ഷം. ആ കാലത്തേക്കൊരു തിരിച്ചു പോക്ക് ഉണ്ടാകും എന്ന ശുഭപ്രതീക്ഷയിൽ തന്നെയാണ് അവർ.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page