പുതിയ മെഡ്ലേയുമായി തൈക്കുടം ബ്രിഡ്ജ്; Backyard Sessions റിലീസ് ചെയ്തു.
- POPADOM
- Jun 7, 2021
- 1 min read
Updated: Jun 16, 2021
തൈക്കുടം ബ്രിഡ്ജിന്റെ പുതിയ മെഡ്ലേ റിലീസ് ചെയ്തു. എ ആർ റഹ്മാന്റെയും വിദ്യാസാഗറിന്റെയും ജിവി പ്രകാശ് കുമാറിന്റെയും പ്രശസ്തമായ പാട്ടുകൾ ചേർന്നതാണ് പുതിയ കവർ സോങ്ങ്.

വിപിൻ ലാലും ഗോവിന്ദ് വസന്തയുമാണ് ഗായകർ. Backyard Sessions എന്ന പുതിയ സീരീസിന്റെ ആദ്യ ഭാഗമാണ് തൈക്കുടം ബ്രിഡ്ജിന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിയത്. എആർ റഹ്മാന്റെ ഒരു ദൈവം തൻത പവേ, വിദ്യാ സാഗറിന്റെ മലരേ മൗനമാ, ജിവി പ്രകാശ് കുമാറിന്റെ പൂക്കൾ പൂക്കും തരുണം എന്നീ പാട്ടുകളാണ് വീഡിയോയിൽ. Wonderwall Media ആണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്




Comments