നർത്തകിയായി വീണ്ടും സിതാര കൃഷ്ണകുമാർ; 'തരുണി' റിലീസ് ചെയ്തു
- POPADOM
- Oct 16, 2021
- 1 min read
ഗായികയും സംഗീത സംവിധായികയുമായ സിതാര കൃഷ്ണകുമാറിന് നൃത്തത്തോടുമുള്ള അഭിനിവേശം മലയാളികൾ തിരിച്ചറിഞ്ഞതാണ്. മഹാനവമിയോടനുബന്ധിച്ച് തന്റെ പുതിയ നൃത്ത - സംഗീത വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് സിതാര തന്റെ യൂട്യൂബ് ചാനലിലൂടെ. 'തരുണി' എന്ന പേരിലുള്ള വീഡിയോയിൽ ഗായികയായും നർത്തകിയായും സിതാരയെ കാണാം.

മിഥുൻ ജയരാജിന്റെ സംഗീതത്തിൽ ബി കെ ഹരിനാരായണൻ വരികൾ എഴുതി സിതാര പാടിയ പാട്ടിന് ബിജു ധ്വനി തരംഗാണ് നൃത്ത സംവിധാനം ചെയ്തിരിക്കുന്നത്.
ദുർഗ്ഗാ ദേവി എന്ന സങ്കൽപ്പത്തെ മൊത്തം സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി ആഖ്യാനിച്ച് കൊണ്ടുള്ളതാണ് പാട്ടിലെ വരികൾ.
സിതാരക്ക് വേണ്ടി Wonderwall Media നിർമിച്ചിരിക്കുന്ന വീഡിയോ സംവിധാനം ചെയ്തത് സുമേഷ് ലാലാണ്. മഹേഷ് എസ് ആർ, അനീഷ് ചന്ദ്രൻ എന്നിവർ ചേർന്ന് ഛായാഗ്രഹണവും ആൽബി നടരാജ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഗ്രാഫിക്സ് : അരുൺ കൈലാസ്. വീഡിയോയിൽ മൂന്ന് വ്യത്യസ്ത ലുക്കുകളിൽ സിതാരയുടെ മേക്കപ്പ് രജീഷയും സ്റ്റൈലിങ്ങ് ഡൊമിനിക്ക് കെ ഫെലിക്സും നിർവ്വഹിച്ചിരിക്കുന്നു. അഖിലേഷ് കെ ആർ ആണ് 4:43 മിനിറ്റ് ദൈർഘ്യമുള്ള 'തരുണി'യുടെ പ്രൊഡക്ഷൻ ഡിസൈനർ. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് വീഡിയോക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.










Comments