സംവിധായികയായി അഹാന കൃഷ്ണ. ഗോവിന്ദ് വസന്തയുടെ ഈണത്തിൽ 'തോന്നല്'
- POPADOM
- Oct 30, 2021
- 1 min read
നടിയും യൂട്യൂബറുമായ അഹാന കൃഷ്ണ സംവിധാനം ചെയ്ത് അഭിനയിച്ച മ്യൂസിക് വീഡിയോ ' തോന്നല്' അഹാനയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ഗോവിന്ദ് വസന്ത ഈണമിട്ട് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ ഹാനിയ നഫീസ ആണ് പാടിയിരിക്കുന്നത്. ഷറഫു വിന്റേതാണ് വരികൾ. നിമിഷ് രവിയാണ് ഛായാഗ്രഹകൻ. സ്റ്റാർ ഹോട്ടലിലെ ഷെഫ് ആയിട്ടാണ് അഹാന വീഡിയോയിൽ അഭിനയിക്കുന്നത്. ഷെഫിന്റെ ഒരു നിമിഷത്തെ തോന്നലിനെ ആസ്പദമാക്കിയാണ് പ്രമേയം.

രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസിലൂടെ സിനിമയിലെത്തിയ അഹാന Social media influencers ൽ മുൻനിരയിലാണ് ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ 2.4മില്യൺ ഫോളോവേഴ്സുള്ള മലയാളത്തിന്റെ അപൂർവ്വം നടിയാണ് അഹാന. ദുൽഖർ സൽമാൻ നിർമിച്ച് പ്രശോഭ് വിജയൻ സംവിധാനം ചെയ്ത 'അടി' ആണ് അഹാനയുടെ റിലീസിന് തയ്യാറായിട്ടുള്ള ചിത്രം.
Comments