5 വർഷത്തിന് ശേഷം ഭാവന മലയാള സിനിമയിൽ. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'
- POPADOM
- Mar 16, 2022
- 1 min read
ഭാവനയെയും ഷറഫുദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'. അഞ്ച് വർഷത്തിന് ശേഷം ഭാവന അഭിനയിക്കുന്ന മലയാള സിനിമയാണിത്. ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പ്രകാശനം ചെയ്തു.

ബോൺഹോമി എന്റർടെയിൻമെന്റ്സാണ് ചിത്രം നിർമിക്കുന്നത്. രചയിതാവും എഡിറ്ററും സംവിധായകൻ തന്നെ. മെയ് മാസത്തിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. 'ആദം ജോൺ' ആണ് ഭാവന ഒടുവിൽ അഭിനയിച്ച മലയാള സിനിമ. 'ബജ്റംഗി സെക്കൻഡ്' എന്ന കന്നഡ സിനിമയാണ് ഭാവനയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.




Comments