5 വർഷത്തെ പ്രണയം; ആലിയയും രൺബീറും വിവാഹിതരായി
- POPADOM
- Apr 14, 2022
- 1 min read
ബോളിവുഡ് ചലച്ചിത്ര താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി. മുംബൈയിൽ നടന്ന വിഹാഹ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. മാധ്യമങ്ങൾക്ക് പ്രവേശനമില്ലാതെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അതിഥികൾ ഫോട്ടോ എടുക്കുന്നതിലും നിയന്ത്രണം ഉണ്ടായിരുന്നു.
ചലച്ചിത്ര - രാഷ്ട്രീയ - ബിസിനസ് രംഗത്തെ പ്രമുഖർ ബോളിവുഡിലെ താര വിവാഹത്തിന് സാക്ഷികളായി.

അന്തരിച്ച നടൻ ഋഷി കപൂറിന്റെയും നടി നീതു സിങ്ങിന്റെയും മകനാണ് രൺബീർ കപൂർ. സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. ആലിയയും രൺബീറും ഒരുമിച്ച് അഭിനയിച്ച 'ബ്രഹ്മാസ്ത്ര' റിലീസിന് തയ്യാറെടുക്കുകയാണ്.

Comments