"ആറാടുകയാണ്" വൈറലായ സന്തോഷ് ഇവിടെയുണ്ട്.
- POPADOM
- Feb 22, 2022
- 1 min read
ആറാട്ട് സിനിമയുടെ റിലീസിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ പ്രതികരണമാണ് "ലാലേട്ടൻ ആറാടുകയാണ്"
സിനിമയെക്കുറിച്ച് പ്രതികരണം എടുക്കാൻ എത്തിയ ഓൺലൈൻ മാധ്യമങ്ങളെ തേടിപ്പിടിച്ച് സിനിമയെയും മോഹൻലാലിനെയും പുകഴ്ത്തിയ ആ കടുത്ത ലാൽ ഫാൻ ആരാണെന്ന് തപ്പുകയായിരുന്നു സോഷ്യൽ മീഡിയ.

"ആറാടുകയാണ്" ട്രോളുകളിലും മീമുകളിലും നിറയുമ്പോൾ അതിന്റെ സൃഷ്ടാവ് എഞ്ചിനീയറായ സന്തോഷ് വർക്കി ഉറച്ച് പറയുന്നു "ഫസ്റ്റ് ഹാഫിൽ ലാലേട്ടൻ ആറാടുക തന്നെയായിരുന്നു, പ്രത്യേക തരത്തിലുള്ള ആക്ടിങ് ആയിട്ടാണ് തോന്നിയത്"
ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുന്ന സന്തോഷ് നാലാം വയസ് മുതൽ മോഹൻലാൽ ഫാൻ ആണെന്ന് പറയുന്നു.
"ഞാൻ ജനിച്ച വർഷമാണ് ലാലേട്ടൻ സൂപ്പർ സ്റ്റാറായത്, രാജാവിന്റെ മകൻ"
സിനിമ കണ്ടപ്പോൾ
തനിക്ക് തോന്നിയത് നിഷ്കളങ്കമായി പറഞ്ഞതാണെന്നും കമന്റുകളിൽ പറയുന്നത് പോലെ മദ്യപിക്കുന്ന ആളല്ലെന്നും സന്തോഷ് പറയുന്നു.
"അടുത്തകാലത്ത് ഒടിയൻ മുതൽ മോഹൻലാലിന്റെ പല സിനിമകളെയും ഡീഗ്രേയ്ഡിങ് ചെയ്യുന്നുണ്ട്. അത് എന്തിനാണെന്ന് മനസിലാകുന്നില്ല"
"ആറാടുകയാണ്" കണ്ടിട്ട് മോഹൻലാലിന്റെ മാനേജർ വിളിച്ചിരുന്നുവെന്നും സന്തോഷ് ഒരു യൂട്യൂബ് ചാനലിൽ പറഞ്ഞു.




Comments