അജിത്തിന്റെ 'വാലിമൈ' പൊങ്കലിന്. പേർളി മാണിയും ചിത്രത്തിൽ
- POPADOM
- Sep 23, 2021
- 1 min read
Updated: Sep 24, 2021
അജിത്ത് ചിത്രം 'വാലിമൈ' അടുത്ത വർഷം പൊങ്കൽ ദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാതാവ് ബോണി കപൂറാണ് റിലീസ് തീയതി ട്വീറ്റ് ചെയ്തത്.
ഹുമ ഖുറേഷി, കാർത്തികേയ ഗുമ്മക്കൊണ്ട, യോഗി ബാബു എന്നിവർക്കൊപ്പം മലയാളികൾക്ക് സുപരിചിതയായ പേർളി മാണിയും അഭിനയിക്കുന്നുണ്ട്.

2017 പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലറായ 'തീരൻ അധികാരം ഒൻഡ്രു'വിലൂടെ പ്രശസ്തനായ എച്ച് വിനോദാണ് 'വാലിമൈ'യുടെ സംവിധായകൻ. 'നേർകൊണ്ട പാർവൈ' എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് അദ്ദേഹം അജിത്തിനൊപ്പം പ്രവർത്തിച്ചത്. യുവൻ ശങ്കർ രാജയാണ് 'വാലിമൈ'ക്ക് സംഗീതം നൽകിയിരിക്കുന്നത്.





Comments