ആലിയ ഭട്ടും റോഷന്‍ മാത്യുവും ഒന്നിക്കുന്ന 'ഡാര്‍ലിങ്‌സ്' ടീസര്‍ റിലീസ് ചെയ്തു.
- POPADOM
- Jul 5, 2022
- 1 min read
ആലിയ ഭട്ട്, റോഷന്‍ മാത്യു, ഷെഫാലി ഷാ, വിജയ് വര്‍മ എന്നിവര്‍ ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ഡാര്‍ലിങ്‌സിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സ് യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വന്നിരിക്കുന്നത്.

ജസ്മീത്ത് കെ റീന്‍ സംവിധാനം ചെയ്യുന്ന ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രം അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഷിഫാലി ഷായാണ് ആലിയ ഭട്ടിന്റെ അമ്മയായി എത്തുന്നത്.
നേരത്തെ ചിത്രത്തിന്റെ പ്രൊമോ വിഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു. 'ഡാര്‍ലിങ്‌സ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുമോ?' എന്ന് താരങ്ങളോട് ഒരാള്‍ ചോദിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്. വീഡിയോയ്ക്കിടയില്‍ റോഷന്‍ മലയാളത്തില്‍ സംസാരിക്കുന്നതും കാണിച്ചിരുന്നു.
ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത് വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധാനം.
Comments