അല്ലു അർജുനും ഫഹദ് ഫാസിലും! ആക്ഷന്‍ ത്രില്ലര്‍ 'പുഷ്‍പ്പ' ക്രിസ്തുമസിന്
- POPADOM
- Aug 3, 2021
- 1 min read
ഒരു കൊല്ലകൊല്ലി കൊടും കുറ്റവാളിയായ ചന്ദനക്കള്ളനായി അല്ലു അർജുൻ വരുമ്പോൾ കൂടെ കട്ടക്ക് പിടിച്ചു നിൽക്കാൻ വില്ലനായി വരുന്നത് മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലും. തൊട്ടതെല്ലാം പൊന്നാക്കുന്ന എസ് സുകുമാറിന്റെ സംവിധാനത്തിൽ പുഷ്പ്പയുടെ അനൗൺസ്‌മെന്റ് വന്നത് മുതൽ ആകാംഷയിലായിരുന്നു ആരധകർ.

തെലുങ്ക് സിനിമകൾ പലതും ഡബ്ബ് ചെയ്‌തത് മലയാളത്തിൽ ഇറങ്ങാറുണ്ടെങ്കിലും അല്ലു അർജുൻ മലയാളികളുടെ മനം കവർന്ന പോലെ മറ്റൊരു തെലുങ്ക് നടനും സാധിച്ചിട്ടില്ല. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന പുഷ്പ്പയുടെ ആദ്യഭാഗത്തിന്റെ റിലീസ് ഈ വർഷം ഡിസംബറിൽ ഉണ്ടായിരിക്കും എന്നാണ് അണിയറ പ്രവർത്തർ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദിന്റെ പിറന്നാൾ ദിനമായ ഓഗസ്റ്റ് 13ന് പുഷ്പ്പയിലെ ആദ്യഗാനം എത്തുന്നുണ്ടെന്ന് വാർത്തയും അണിയറക്കാർ പുറത്ത് വിടുന്നു. അഞ്ച് ഭാഷകളിലായി അഞ്ച് ഗായകരാണ് ആലപിച്ചിരിക്കുന്നത്.

മലയാളത്തിലേക്ക് മൊഴിമാറ്റി ഇറക്കിയ 'അങ്ങ് വൈകുണ്ഠപുരത്തു' എന്ന 'അല വൈകുണ്ഠപുരമുലൂ' ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം പുറത്തിറങ്ങാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പുഷ്പ്പ. 250 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങുന്ന പുഷ്പ്പയിൽ അല്ലു അര്‍ജുന്‍റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
ഒപ്പം തെലുങ്കകത്തെ വില്ലനായി ഫഹദ് ഫാസിലും. ഷൂട്ടിങ്ങ് പുരോഗമിക്കുന്ന
കമൽ ഹാസ്സന്റെ വിക്രമിലും ഫഹദ് വില്ലനാണ്.




Comments