'അന്വേഷിപ്പിൻ കണ്ടെത്തും'ടൊവിനോ ചിത്രത്തിൽ സംഗീതം സന്തോഷ് നാരായണൻ
- POPADOM
- Aug 20, 2021
- 1 min read
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഡാർവിൻ കുരുക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും'. തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാള സിനിമയുടെ ഭാഗമാകുകയാണ് ഇതിലൂടെ.

നായികയായ മുത്തുമണിയെ 'നിഴൽ' എന്ന ചിത്രത്തിലൂടെ എത്തിയ ആദ്യ പ്രസാദ് അവതരിപ്പിക്കും. ജിനു എബ്രഹാമിന്റേതാണ് തിരക്കഥ. പൃഥ്വിരാജിന്റെ കടുവക്ക് ശേഷം ജിനുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗീരീഷ് ഗംഗാധരൻ നിർവ്വഹിക്കുന്നു. തിയേറ്റർ ഓഫ് ഡ്രീംസ് ആണ് നിർമാണം. നെടുമുടിവേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറപ്പ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

"കേരളത്തിലെ സിനിമ ചിത്രീകരണത്തിനുളള കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്ന മുറക്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി" സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു.
"നിയന്ത്രണങ്ങൾ നീണ്ടു പോവുകയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിലേക്കും ചിത്രീകരണം മാറ്റാൻ സാധ്യതയുണ്ട്"




Comments