അർച്ചനയായി ഐശ്വര്യ ലക്ഷ്മി, ഗായകനായി പിഷാരടി
- POPADOM
- Jan 29, 2022
- 1 min read
ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 NOTOUT' എന്ന ചിത്രത്തിലെ പാട്ട് മമ്മൂട്ടി റിലീസ് ചെയ്തു.
മാത്തനും ജെയിംസ് പോളും വരികൾ എഴുതി
മാത്തൻ ഈണമിട്ട 'മനസുനോ...' എന്ന
ഗാനം രമേശ് പിഷാരടിയാണ് പാടിയിരിക്കുന്നത്. സൈന മ്യൂസിക്കിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്.

2022 ഫെബ്രുവരി ആദ്യം ഐക്കോൺ സിനിമ റിലീസ് 'അർച്ചന 31 നോട്ടൗട്ട്' പ്രദർശനത്തിനെത്തിക്കും.
നവാഗതനായ അഖില്‍ അനില്‍കുമാര്‍ ആണ് സംവിധായകൻ. 'ദേവിക പ്‌ളസ് ടു ബയോളജി', 'അവിട്ടം' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു.
ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, എഡിറ്റിങ്ങ്- മുഹ്‌സിന്‍ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല- രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്,പി ആർ ഒ- എഎസ് ദിനേശ്.
Comments