top of page

ലൊക്കാനോ ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്ക് മഹേഷ് നാരായണന്റെ ‘അറിയിപ്പ്'

POPADOM
Jul 6, 2022
1 min read

75ാമത് ലൊക്കാനോ ഫിലിം ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'അറിയിപ്പ്' എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

''ഇത്രയും മഹത്തായ ഒരു ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ശരിക്കും അഭിമാനകരമാണ്. ഈ കഥ പറയാന്‍ വ്യത്യസ്തമായ ഒരു സിനിമാറ്റിക് ശൈലി കണ്ടെത്തുന്നതില്‍ ഞാന്‍ സത്യസന്ധമായിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന് ഫലം ലഭിച്ചതില്‍ സന്തോഷമുണ്ട്'' മഹേഷ് നാരായണന്‍ പറഞ്ഞു.



ലൊക്കാനോ ഫിലിം ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് 17 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം തിരഞ്ഞെടുക്കപ്പെടുന്നത്. ഋതുപര്‍ണ ഘോഷ് സംവിധാനം ചെയ്ത 'അന്തര്‍മഹല്‍' എന്ന ബംഗാളി ചിത്രമാണ് അവസാനമായി 2005ല്‍ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page