top of page

'മരുഭൂമിയുടെ സംഗീതം തേടി' എ ആർ റഹ്മാനും ജോർദ്ദനിൽ

  • POPADOM
  • Jun 6, 2022
  • 1 min read

ജോർദ്ദനിൽ ചിത്രീകരണം പുരോഗമിക്കുന്ന 'ആടുജീവിത'ത്തിന്റെ ലൊക്കേഷനിൽ എ ആർ റഹ്മാൻ എത്തിയ ചിത്രങ്ങൾ പൃഥ്വിരാജും സംവിധായകൻ ബ്ലസിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.


ree

എ ആർ റഹ്മാന് മേക്കപ്പ് ചെയ്യുന്ന ഫോട്ടോ ചിത്രത്തിന്റെ മേക്കപ്പ് മാൻ രഞ്ജിത്ത് അമ്പാടിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'മരുഭൂമിയുടെ സംഗീതം തേടി' എന്ന എഴുത്തോടെയാണ് ബ്ലസിയും എ ആർ റഹ്മാനും ഒന്നിച്ചുള്ള ചിത്രം. ആടുജീവിതത്തിന് ഈണമിട്ട് മലയാള സിനിമയിലേക്ക് തിരിച്ച് വരികയാണ് എ ആർ റഹ്മാൻ.



ഒൻപത് വർഷത്തിന് ശേഷം ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ പ്രശസ്തമായ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിനായി കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് ജോർദ്ദനിലേക്ക് പോയത്. കേന്ദ്രകഥാപാത്രമായ നജീബാകാൻ വലിയ രീതിയിൽ പൃഥ്വിരാജ് ശരീരഭാരം കുറച്ചിരുന്നു.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page