top of page

അയ്യപ്പനും കോശിയും തെലുങ്കിൽ, മുണ്ടൂർ മാടനായി പവൻ കല്യാൺ

  • POPADOM
  • Aug 16, 2021
  • 1 min read

അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ഭീംല നായക് എന്ന പവൻ കല്യാൺ കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസറാണ് റിലീസ് ചെയ്തത്. തെലുങ്കിൽ അയ്യപ്പനും കോശിയുമായി എത്തുന്നത് പവൻ കല്യാണും റാണ ദഗ്ഗുബാട്ടിയുമാണ്.


ree

പവൻ കല്യാണിന്റെ ട്രേഡ്മാർക്ക്‌ 'പവർ സ്റ്റൈലിൽ', റാണ ദഗ്ഗുബാട്ടി അവതരിപ്പിക്കുന്ന 'ഡാനിയെ' വെല്ലുവിളിച്ചുകൊണ്ടുള്ള മാസ്സ് എൻട്രി ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. പവന്റെ മറ്റൊരു ഹിറ്റ്‌ പോലീസ് വേഷം തന്നെയായി ഭീംല നായക് മാറുമെന്നതിൽ സംശയമില്ല. 'ആദകച്ചക്ക' എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പും ടീസറിൽ കേൾക്കാം. മലയാളത്തിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് എസ്. തമൻ തീം സോങ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ ജേക്‌സ് ബിജോയ്‌ ആണ് ഫോക് സ്വഭാവമുള്ള ഈ ഗാനം ഒരുക്കിയത്. പവൻ കല്യാണിന്റെ ജന്മദിനമായ സെപ്റ്റംബർ 2-ന് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യും.


സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ത്രിവിക്രം ആണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം 2022 ജനുവരി 12ന് തിയറ്ററുകളിലെത്തും.



അന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ബോക്സ്‌ ഓഫീസിൽ വമ്പൻ ഹിറ്റായിരുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത് ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും ആയിരുന്നു.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page