അന്ധാധുൻ റീമേക്ക്; പൃഥ്വിയുടെ ഭ്രമം ആമസോണിൽ
- POPADOM
- Sep 19, 2021
- 1 min read
ബോളിവുഡ് ചിത്രം അന്ധാധുനിന്റെ റീമേക്കുമായി ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്‍. ഭ്രമം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരന്‍ പ്രധാന വേഷത്തിലെത്തുന്നു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് ചിത്രം റിലീസ് ചെയ്യും.

എപി ഇന്റര്‍നാഷണല്‍, Viacom18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ഉണ്ണി മുകുന്ദന്‍, രാഷി ഖന്ന, സുധീര്‍ കരമന, മമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബോളിവുഡിൽ ആയുഷ്മാൻ ഖുറാന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അന്ധാധുൻ ശ്രീറാം രാഘവനാണ് സംവിധാനം ചെയ്തത്. മൂന്ന് നാഷണൽ അവാർഡുകൾ അടക്കം നിരവധി അവാർഡുകൾ വാരിക്കൂട്ടിയ അന്ധാധുനിന്റെ റീമേക്ക് ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ നോക്കിക്കാണുന്നത്.




Comments