top of page

പൃഥ്വിരാജും ഉണ്ണിമുകുന്ദനും; 'ഭ്രമം' ടീസർ റിലീസ് ചെയ്തു

  • POPADOM
  • Sep 26, 2021
  • 0 min read

ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യുന്ന പൃഥ്വിരാജിന്റെ ത്രില്ലർ ചിത്രം 'ഭ്രമ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. ആയുഷ്മാൻ ഖുറാനയെ ദേശീയ അവാർഡിന് അർഹനാക്കിയ ബോളിവുഡ് ചിത്രം ' അന്ധാദുൻ'ന്റെ റീമേക്കാണ് 'ഭ്രമം'. ഒക്ടോബർ ഏഴിനാണ് റിലീസ്.


ree

''എല്ലാവര്‍ക്കും അറിയേണ്ടത് കണ്ണുകാണാത്തവരുടെ പ്രശ്‍നങ്ങളെ കുറിച്ചാണ്, ഞാൻ അന്വേഷിക്കുന്നത് അവരുടെ നേട്ടങ്ങളെ കുറിച്ചാണ്" എന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ഡയലോഗാണ് ടീസറില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.

നടൻ ശങ്കറും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.


ree

എ പി ഇന്റർനാഷണൽ, Viacom 18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഭ്രമം ഛായാഗ്രാഹകൻ കൂടിയായ രവി കെ ചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ ആദ്യമായി പൃഥ്വിരാജിനൊപ്പം എന്നതും ഒരു പുതുമയാണ്. മംമ്ത മോഹൻദാസ്, റാഷി ഖന്ന എന്നിവരുമുണ്ട്.


'മസ്റ്റീരിയോ ഡിസ്നി' എന്ന പേരിൽ 'അന്ധാദുൻ' മുൻപ് തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page