ബ്രോ ഡാഡിക്ക് പാക്കപ്പ് പറഞ്ഞ് പൃഥ്വിരാജ്
- POPADOM
- Sep 6, 2021
- 1 min read
മോഹൻലാലിനെ നായകനാക്കി, തന്റെ രണ്ടാമത്തെ സംവിധാന സംരംഭവും പൂർത്തിയാക്കിയ സന്തോഷത്തിലാണ് പൃഥ്വിരാജ്. ബ്രോ ഡാഡിയുടെ 44 ദിവസത്തെ ചിത്രീകരണം അവസാനിച്ചു. മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനും നന്ദി പറഞ്ഞാണ് പൃഥ്വിയുടെ സോഷ്യൽ മീഡിയയിലെ പാക്കപ്പ് പോസ്റ്റ്.

"Done! #2ndDirectorial! It’s been such a joy to watch him have so much fun in front of the camera! Thank you cheta Mohanlal, Antony Perumbavoor for having so much faith and conviction in me, thanks to a fantastic cast, and a superb crew!"
ഇതിനൊപ്പമുള്ള ലൊക്കേഷൻ ചിത്രത്തിന് താഴെ പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോന്റെ രസകരമായ കമന്റുമുണ്ട്.
"Yay! Time for Daada to come back home"
എന്നാണ് സുപ്രിയയുടെ കമന്റ്.

മോഹൻലാലിനൊപ്പം പൃഥ്വിയും മുഴുനീള കഥാപാത്രമായി ബ്രോ ഡാഡി യിലുണ്ട്. ഹ്യൂമർ ട്രാക്കിലാണ് ചിത്രം. ഉണ്ണി മുകുന്ദൻ, കല്യാണി പ്രിയദർശൻ, മുരളി ഗോപി, മീന, സൗബിൻ എന്നിവരും പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരനും അഭിനയിച്ചിട്ടുണ്ട്. ഓൾഡ് മോങ്ക് ഡിസൈൻസിലെ ശ്രീജിത്തും ബിപിനും ചേർന്നാണ് തിരക്കഥ എഴുതിയത്.




Comments