top of page

അയ്യരുടെ അഞ്ചാം വരവ് മെയ് 1ന്. ആകാംക്ഷ നിറച്ച് CBI 5 ട്രെയിലർ.

  • POPADOM
  • Apr 24, 2022
  • 1 min read

കുശാഗ്രബുദ്ധിയുള്ള സേതുരാമയ്യരായി മമ്മൂട്ടി എത്തുന്ന CBI സീരീസിലെ അഞ്ചാം ഭാഗത്തിന്റെ ട്രെയിലർ ആകാംക്ഷ കൂട്ടുന്നു. കാലങ്ങൾക്ക് മുൻപേ ട്രെൻഡിങ്ങായ BGM ന്റെ അകമ്പടിയിൽ സേതുരാമയ്യരുടെ വരവ്, പുതിയ കുറ്റാന്വേഷണ വൈദഗ്ദ്ധ്യം മെയ് ഒന്നിന് തിയേറ്ററുകളിൽ കാണാം.


ree

കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന

ജഗതി ശ്രീകുമാറിന്റെ മടങ്ങിവരവും CBI 5ലൂടെയാണ്. സിബിഐ സീരീസിൽ സേതുരാമയ്യരുടെ ടീമിലെ വിക്രം എന്ന കഥാപാത്രമാണ് ജഗതിയുടേത്.

മറ്റ് കുറ്റന്വേഷണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വീകരിച്ച പ്രമേയ പരിസരങ്ങളും അതിൻ്റെ അവതരണവുമാണ് സിബിഐ സീരീസിനെ പ്രേക്ഷകർ

സ്വീകരിക്കാൻ കാരണം.


ree

മറ്റ് ഭാഗങ്ങള്‍ക്ക് സമാനമായി കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് CBI 5ലും. 'Basket killing'ലൂടെയാണ് CBI 5ന്റെ കഥാവികാസമെന്ന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി നേരത്തെ സൂചിപ്പിച്ചിരുന്നു. Trailer വന്നതോടെ basket killing എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.


ree

മമ്മൂട്ടിയെ കൂടാതെ മുകേഷ്, സായികുമാർ, ദിലീഷ് പോത്തൻ, ആശാ ശരത്, രഞ്ജി പണിക്കർ, സുദേവ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ചിത്രത്തിന്റെ നിർമ്മാണം.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page