top of page

ചാക്കോച്ചൻ ചലഞ്ചുമായി കുഞ്ചാക്കോ ബോബൻ. ലോക് ഡൗണിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായം.

  • POPADOM
  • Jun 10, 2021
  • 1 min read

"കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും, ഇത് നമ്മുടെ മാനസീകാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം.

ഇത് മനസ്സിൽ വച്ചുകൊണ്ട്, വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങൾ വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ജൂൺ 16 വരെ നിരവധി ആക്ടിവിറ്റികളുമായ് ഞാൻ വരുന്നു"


ഇത്തരത്തിലൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കൊണ്ട് സിനിമാ താരങ്ങൾക്ക് മാതൃകയാകുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരു സുഹ്യത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ തോന്നിയ ആശയമാണിതെന്നും അദ്ദേഹം പറയുന്നു.



"ഞാൻ ഇന്നലെ ഒരു സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശയാണ് എൻ്റെ ഈ പോസ്റ്റിന് കാരണം"


മസ്തിഷ്ക വ്യായാമങ്ങൾ മുതൽ ഫിസിക്കൽ ടാസ്ക് വരെയുള്ള പരിപാടികൾ ഉൾപ്പെടുത്തിയാണ്


"നമ്മളിൽ മിക്കവർക്കും ഈ മോശ സമയത്തിന് ഇരയായ ഒരു സുഹൃത്ത് അല്ലെങ്കിൽ ഒരു കുടുംബാംഗമുണ്ടായേക്കാം. ചാക്കോച്ചൻ ചലഞ്ചിന്റെ ആദ്യ ദിവസമായ ഇന്ന് നിങ്ങൾ അവരെ എത്രമാത്രം കെയർ ചെയ്യുന്നുവെന്ന് അവരെ അറിയിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ന് ആരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടർത്താൻ നിങ്ങൾക്ക് കഴിഞ്ഞെങ്കിൽ കമൻ്റ്സിൽ എന്നെ അറിയിക്കുക; അതിനെക്കുറിച്ച് വായിക്കാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു"


ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് സഹായം നൽകി ചാക്കോച്ചൻ ചലഞ്ചിന് തുടക്കമിട്ടു. കുട്ടിയുടെ മുഖം വെളിപ്പെടുത്താതെയുള്ള ഫോട്ടോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹായങ്ങൾ അഭ്യർത്ഥിച്ചും അഭിനന്ദിച്ചും നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെയുള്ളത്.


"പിന്തുണ ആവശ്യമാണെന്ന് എനിക്ക് തോന്നിയവരുടെ സാമ്പത്തിക ഭാരം ഒരൽപ്പമെങ്കികും ലഘൂകരിക്കുന്നതിന് എന്റെ ഭാഗത്തു നിന്നുള്ള ചെറിയ സംഭാവനകൾ ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ചില സമയങ്ങളിൽ, ഒരു 'മണി ക്രെഡിറ്റഡ്' നോട്ടിഫിക്കേഷന് ഏറെ ആശ്വാസം പകരാൻ സാധിച്ചേക്കാം.



പണ്ട് ആരോ പറഞ്ഞതുപോലെ, "കഷ്ടപ്പെടുന്നവനെ സഹായിക്കാൻ നമുക്ക് ആഴത്തിലുള്ള പോക്കറ്റുകൾ ആവശ്യമില്ല, ആകെ വേണ്ടത് സഹായിക്കാൻ ഉള്ളൊരു മനസ്സ് മാത്രം"

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page