top of page

സിദ്ധാർത്ഥ് ഭരതന്റെ 'ചതുരം'; ടീസർ റിലീസ് ചെയ്തു.

  • POPADOM
  • Aug 20, 2021
  • 1 min read

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചതുരത്തിന്റെ ടീസർ റിലീസ് ചെയ്തു. 19 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്നതാണ്.

റോഷൻ മാത്യു, അലൻസിയർ, സ്വാസിക, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.


ree

സിദ്ധാർത്ഥിനൊപ്പം വിനോയ് തോമസും കൂടിചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗ്രീൻവിച്ച് എന്റർടൈൻമെന്റ്സിന്റെയും യെല്ലോ ബേർഡ്പ്രൊ ഡക്ഷൻസിന്റെയും ബാനറിൽ വിനിത അജിത്, ജോർജ് സാൻഡിയാഗോ, ജംനീഷ് തയ്യിൽ എന്നിവർക്കൊപ്പം സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം കോട്ടയത്തെ മുണ്ടക്കയം ഭാഗങ്ങളിലായാണ് ചിത്രീകരിച്ചത്. പ്രതീഷ് വർമ്മ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു ജോസഫും സംഗീതം പ്രശാന്ത് പിള്ളയുമാണ്.



ചതുരത്തോടൊപ്പം സൗബിൻ പ്രധാന വേഷത്തിലെത്തുന്ന 'ജിന്ന്' എന്ന ചിത്രവും സിദ്ധാർത്ഥിന്റെ സംവിധാനത്തിൽ റിലീസിന് ഒരുങ്ങുന്നുണ്ട്. 2012 ഇൽ പുറത്തിറങ്ങിയ 'നിദ്ര'യാണ് സിദ്ധാർത്ഥ് സംവിധാനം ചെയ്‌ത ആദ്യ ചിത്രം.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page