top of page

കരുതിയിരിക്കുക; നിഗൂഢതകളുടെ ചുരുളഴിക്കാൻ ACP സത്യജിത് എത്തുന്നു. Cold Case ട്രൈലെർ

  • POPADOM
  • Jun 21, 2021
  • 1 min read

പൃഥ്വിരാജ് സുകുമാരൻ, അദിതി ബാലൻ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന മലയാളം ത്രില്ലർ ചിത്രം കോൾഡ് കേസിന്റെ ട്രൈലെർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി.



ദുരൂഹമായ ഒരു കൊലപാതകം, സമർഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ, അതീന്ദ്രിയശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൽപ്പരയായ ഒരു മാധ്യമപ്രവർത്തക, ഇവരിലൂടെ വികസിക്കുന്ന സങ്കീർണമായ കഥാഗതിയാണ് ഈ ത്രില്ലർ ചിത്രത്തിനുള്ളത്. ഛായാഗ്രാഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോൾഡ് കേസ്, ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂൺ 30 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രത്തിന്റെ ഗ്ലോബൽ പ്രീമിയർ ആരംഭിക്കും.


സങ്കീർണമായ ഒരു കൊലപാതകം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് കോൾഡ് കേസ്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന എസിപി സത്യജിത് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. കൊലപാതകത്തിനു പിന്നിലെ നിഗൂഢതകൾ ഒന്നൊന്നായി സത്യജിത്ത് ചുരുളഴിക്കുമ്പോൾ അപ്രതീക്ഷിതമായി മറ്റൊരിടത്ത് അമാനുഷിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടുന്നു. സമാന്തരമായ അന്വേഷണ വഴികളിലൂടെ നീങ്ങുന്ന എസിപി സത്യജിത്തും അന്വേഷണാത്മക മാധ്യമപ്രവർത്തക മേധാ പത്മജയും (അദിതി ബാലൻ) അവിശ്വസനീയമായ ചില രഹസ്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.

ree

പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഹൊററും ഇൻവെസ്റ്റിഗേഷനും മികച്ച രീതിയിൽ ഒന്നിക്കുന്ന ത്രില്ലറാണ് കോൾഡ് കേസ്. കാഴ്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന വിധത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂഫിയും സുജാതയും, സീയു സൂൺ, ജോജി, ഹലോ ലൗ സ്റ്റോറി, ദൃശ്യം 2 എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോൺ പ്രൈം വീഡിയോ അവതരിപ്പിക്കുന്ന ആറാമത്തെ മലയാളം Direct to service opening ആണ് കോൾഡ് കേസ്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page