ട്രെൻഡിങ്ങായി "ദർശനാ". 'ഹൃദയ'ത്തിലെ പാട്ടിൽ പുതുലുക്കിൽ പ്രണവ്
- POPADOM
- Oct 26, 2021
- 1 min read
പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയം' സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി.

"ദർശനാ" എന്ന പാട്ടിന് 16 മണിക്കൂറിനുള്ളിൽ 1.6M കാഴ്ചക്കാരാണുള്ളത്. ദർശന രാജേന്ദ്രൻ ആണ് 'ദർശന' എന്ന കഥാപാത്രമായി എത്തുന്നതും. ഹെഷാം അബ്ദുൾ വഹാബ് ആണ് ഈണമിട്ട് ഈ ഗാനം പാടിയിരിക്കുന്നത്.
ഗായകൻ അരുൺ ആലാട്ടാണ് വരികൾ എഴുതിയത്. പ്രണവ് മോഹൻലാലിന്റെ പുതിയ ലുക്കും ദർശനയുടെയും പ്രണവിന്റെയും കഥാപാത്രങ്ങളുടെ പ്രണയവുമാണ് പാട്ടിന്റെ പുതുമ. ജനുവരിയിലാണ് 'ഹൃദയം' തിയേറ്ററുകളിലെത്തുന്നത്.
Comments