ദുൽഖറിന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’ ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക്
- POPADOM
- Dec 23, 2021
- 1 min read
ദുൽഖർ സൽമാൻ നായകനാകുന്ന ‘ഹേ സിനാമിക’ എന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ചെയ്തു. മദൻ കർക്കി തിരക്കഥയെഴുതി പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘യാഴൻ’ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

കാജൽ അഗർവാളും അദിതി റാവുവുമാണ് നായികമാർ. ദുൽഖർ നായകനായ മണിരത്നം ചിത്രം 'ഓകെ കണ്മണി'യിലെ ഗാനത്തിൽ നിന്നാണ് ചിത്രത്തിന്റെ പേര് എടുത്തിരിക്കുന്നത്.
ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന 'ഹേ സിനാമിക' ബൃന്ദയുടെ ആദ്യ സംവിധാന സംരംഭമാണ്.
ഗോവിന്ദ് വസന്ത സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രീത ജയരാമനാണ്. 2022 ഫെബ്രുവരി 25ന് ചിത്രം തീയേറ്ററുകളിൽ എത്തും.




Comments