ദുൽഖറിന് സൗബിന്റെ പിറന്നാൾ സമ്മാനം; ഓതിരം കടകം.
- POPADOM
- Jul 29, 2021
- 1 min read
പറവക്ക് ശേഷം നടൻ സൗബിൻ ഷാഹിറിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു - 'ഓതിരം കടകം'
ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയ പേജുകളിലൂടെ തന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചത്.

''ഇതിൽ ജന്മദിനത്തിന്റെ സന്തോഷം പൂർണ്ണമായും ഉൾപ്പെടുന്നു. പുതിയ ചിത്രം 'ഒതിരം കടകം' പ്രഖ്യാപിച്ചതിൽ താൻ വളരെ ഏറെ ആവേശത്തിലാണ്. എന്റെ മച്ചാൻ സൗബിൻ സംവിധായകന്റെ വേഷത്തിലെത്തുന്ന എന്റെ രണ്ടാമത്തെ സിനിമയാണിത്, ഞാൻ അതിനായി കാത്തിരിക്കുകയാണ്" ദുൽഖർ കുറിച്ചു.
തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തെക്കുറിച്ച് സൗബിനും ഇൻസ്റ്റയിൽ പങ്കുവെച്ചു. ഈ വർഷം തന്നെ 'ഓതിരം കടകം' ചിത്രീകരണം ആരംഭിക്കും. ദുൽഖറിന്റെ വേഫെയർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.
ശ്രീനാഥ് രാജേന്ദ്രന്റെ 'കുറുപ്പ്' അടക്കം ദുൽഖർ നായകനായി റിലീസിന് തയ്യാറായിരിക്കുന്ന ഏഴോളം ചിത്രങ്ങളുടെ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തു വിട്ടിട്ടുണ്ട്.




Comments