എമ്പുരാൻ തിരക്കഥ പൂർത്തിയാക്കി ഒപ്പിട്ട് മുരളി ഗോപി
- POPADOM
- May 26, 2022
- 1 min read
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കിയെന്ന സൂചന നൽകി തിരക്കഥാകൃത്ത് മുരളി ഗോപി. L2E The Screenplay എന്നെഴുതി ഒപ്പിട്ട് പേനയും മുകളിൽ വെച്ചുള്ള ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഏറെ നാളായി തിരുവനന്തപുരത്തെ വീട്ടിൽ എമ്പുരാന്റെ എഴുത്തിലായിരുന്നു മുരളി ഗോപി. വളരെ ചുരുക്കം ചില സിനിമകളിൽ അഭിനയിക്കാൻ മാത്രമാണ് അദ്ദേഹം ഇതിനിടയിൽ യാത്രകൾ പോലും ചെയ്തിരുന്നത്.

പ്യഥ്വിരാജ് ഇപ്പോൾ ജോർദാനിൽ ആടു ജീവിതത്തിന്റെ ഷൂട്ടിലാണ്.
തിരക്കഥ പൂർത്തിയായാൽ ജോർദാനിലേക്ക് മുരളി ഗോപി എത്തുമെന്ന് പ്യഥ്വി നേരത്തെ പറഞ്ഞിരുന്നു. അടുത്ത വർഷം എമ്പുരാൻ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ പ്യഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന രണ്ടാം ഭാഗം വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകവും പ്രേക്ഷകരും കാത്തിരിക്കുന്നത്.




Comments