top of page

സൂര്യയുടെ 'എതര്‍ക്കും തുനിന്തവന്‍' മാര്‍ച്ച് 10ന്. തീം മ്യൂസിക് റിലീസ് ചെയ്തു.

  • POPADOM
  • Feb 3, 2022
  • 1 min read

'ജയ് ഭീം' ന് ശേഷം സൂര്യ നായകനായി എത്തുന്ന 'എതര്‍ക്കും തുനിന്തവന്‍' (Etharkkum Thunindhavan) മാര്‍ച്ച് 10 ന് തീയേറ്ററുകളിലെത്തും. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ (Sun Pictures - Kalanithi Maran) നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാണ്ടിരാജാണ്. റിലീസിനോട് അനുബന്ധിച്ച് സിനിമയുടെ theme & background score പുറത്തിറങ്ങി. സൂര്യ (Suriya) തന്നെയാണ് തന്റെ ഒഫീഷ്യല്‍ അക്കൗണ്ടിലൂടെ ഇത് റിലീസ് ചെയ്തത്. ഡി ഇമ്മാനാണ് (D.Imman) സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.


ree

ഏഴ് ട്രാക്കുകളിലായാണ് theme & background score പുറത്തിറക്കിയിരിക്കുന്നത്.

ഏറെക്കാലത്തിന് ശേഷമിറങ്ങുന്ന സൂര്യയുടെ ആക്ഷന്‍ ത്രില്ലറില്‍ പ്രിയങ്ക മോഹനാണ് നായികയായി എത്തുന്നത്. സത്യരാജ്, സൂരി, ദേവദര്‍ശിനി, ശരണ്യ പൊന്‍വണ്ണന്‍, ജയപ്രകാശ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് സിനിമയുടെ റിലീസ് പലതവണ നീട്ടിവെച്ചിരുന്നു.



Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page