top of page

''എനിക്കു വേണ്ടി നസ്രിയ ഒരുപാട് നഷ്ടപ്പെടുത്തിയിട്ടുണ്ട് " ഹൃദയം തുറന്ന് ഫഹദ്

  • POPADOM
  • Jun 17, 2021
  • 1 min read

മലയാള സിനിമയിലെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിനു പിന്നാലെയാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും ബ്രേക്കെടുത്ത നസ്രിയ അഞ്ജലി മേനോന്റെ തന്നെ കൂടെ എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവും നടത്തി. പിന്നീട് ട്രാൻസ് എന്ന ചിത്രത്തിൽ നസ്രിയയും ഫഹദും ഒരുമിച്ചെത്തി. നസ്രിയ തന്റെ ജീവിതത്തിൽ എത്രത്തോളം വിലപ്പെട്ടതാണെന്ന് ഹൃദയം തുറക്കുകയാണ് ഇപ്പോൾ ഫഹദ്.


ree

മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ തനിക്കുണ്ടായ അപകടത്തെ കുറിച്ചും അതിനെ അതിജീവിച്ച അനുഭവത്തെ കുറിച്ചും പങ്കുവച്ച കുറിപ്പിലാണ് നസ്രിയ ഇല്ലായിരുന്നെങ്കിൽ തന്റെ ജീവിതം ഒന്നുമാകില്ലായിരുന്നു എന്ന് ഫഹദ് പറയുന്നത്.


"എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വച്ചിട്ടുണ്ട്. ഞങ്ങൾ വിവാഹിതരായിട്ട് ഏഴ് വർഷമായി. ഇപ്പോഴും ഞാൻ ടിവിയുടെ റിമോട്ട് ബാത്ത് റൂമിൽ മറന്നു വയ്ക്കുമ്പോൾ ‘നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?’ എന്ന ചോദ്യം വീണ്ടും നസ്രിയ ചോദിക്കും. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു ഒന്നിച്ചൊരു കുടുംബമായി കഴിയുന്നു. നസ്രിയയ്ക്കൊപ്പം ജീവിതം തുടങ്ങിയ ശേഷമാണ് എനിക്ക് നേട്ടങ്ങൾ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാൻ ഒറ്റയ്ക്ക് ചെയ്തതല്ല. നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച് അത്ര ഉറപ്പ് ഇല്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓർക്കുകയാണ്," ഫഹദ് കുറിച്ചു.

മലയൻ കുഞ്ഞിന്റെ ചിത്രീകരണത്തിനിടെ ഫഹദിന് അപകടം സംഭവിച്ചത് വലിയ വാർത്തയായിരുന്നു. മൂക്കില്‍ മൂന്നു തുന്നല്‍പ്പാടുകള്‍ ഉണ്ട് എന്നും കുറച്ചു കാലത്തേക്കെങ്കിലും അതവിടെ കാണുമെന്നും ഫഹദ് പറയുന്നു.



"ഉയരത്തില്‍ നിന്നും വീണ ഞാന്‍ മുഖം വന്നു തറയില്‍ അടിക്കുന്നതിനു മുന്‍പ് കൈകള്‍ കുത്താൻ പറ്റി. സാധാരണ ഇത്രയും ഉയരത്തിൽ നിന്നും വീഴുമ്പോൾ പെട്ടെന്ന് കൈകൾ കുത്താൻ കഴിയണമെന്നില്ല. ഇത്തരം അപകടം സംഭവിക്കുമ്പോൾ 80 ശതമാനം ആളുകൾക്കും വീഴുന്നതിന്റെ ട്രോമ കാരണം അതിന് കഴിയാറില്ല. പക്ഷേ ഭാഗ്യം എന്നെ തുണച്ചു. മനോബലം നഷ്ടപ്പെടാതിരുന്നത് കൊണ്ട് വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷ കിട്ടി."



ree

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page