ഫഹദിന്റെ 'മലയന്‍കുഞ്ഞ്' തിയേറ്ററിലേക്കില്ല; ഓണത്തിന് ആമസോണ്‍ പ്രൈമില്‍ റിലീസ്
- POPADOM
- Jul 6, 2022
- 1 min read
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞ്' തിയേറ്ററിലേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഓണത്തിന് ചിത്രം നേരിട്ട് ഒടിടിയിലായിരിക്കും റിലീസ് ചെയ്യുക. ആമസോണ്‍ പ്രൈമിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക എന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു.

മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. കോവിഡ് കാലത്ത് റിലീസ് ചെയ്ത 'മാലിക്', 'സീ യൂ സൂണ്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മലയന്‍കുഞ്ഞ്'. ചിത്രത്തിന്റെ എഡിറ്റിങ്ങും ഛായാഗ്രഹണവും മഹേഷ് നാരായണന്‍ തന്നെയാണ്. എആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
ജാതിരാഷ്ട്രീയമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്റെ കഥയെ കുറിച്ചോ ഫഹദിന്റെ കഥാപാത്രത്തെ കുറിച്ചോ മറ്റ് അഭിനേതാക്കളെ കുറിച്ചോ ഇതുവരെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
Comments