top of page

മ്യൂസിക്കിന്റെ ശക്തി വലുതാണെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു- ഹിഷാം അബ്ദുള്‍ വഹാബ്

  • POPADOM
  • Jan 25, 2022
  • 1 min read

Updated: Jan 28, 2022

പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയത്തിലെ ദര്‍ശനാ.. എന്ന ഗാനം മലയാളികള്‍ ഏറ്റെടുത്തതോടൊപ്പം നെഞ്ചോട് ചേര്‍ത്തതാണ് ഹിഷാം അബ്ദുള്‍ വഹാബിനേയും. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ സംഗീത സംവിധായകനെ തേടിയും ആശംസകള്‍ എത്തുകയാണ്. സിനിമയുമായി അലിഞ്ഞു ചേര്‍ന്നാലെ അതിന് ചേര്‍ന്ന സംഗീതം ചെയ്യാന്‍ സാധിക്കൂ എന്ന പക്ഷമാണ് ഹിഷാമിനുള്ളത്. Wonderwall Media യുടെ Here and Now അഭിമുഖത്തിലാണ് ഹിഷാം സംഗീതവും ജീവിതവും തുറന്നു പറയുന്നത്.


ree

''വിനീത് ശ്രീനിവാസന്റെ കൂടെ ജോലി ചെയ്തപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. പല പ്രോജക്ടുകളുടെ തിരക്കുകളില്‍ നില്‍ക്കുമ്പോഴാണ് ഹൃദയത്തിന്റെ കമ്പോസിങ്ങിനായി അദ്ദേഹം വന്നിട്ടുള്ളത്''. വിനീതുമായുള്ള രസകരമായ നിമിഷങ്ങളും അദ്ദേഹം പങ്കുവെച്ചു. സിനിമയില്‍ പൃഥ്വിരാജും ആലപിച്ചിട്ടുണ്ട്. പുതിയ ഗായകര്‍ അദ്ദേഹത്തെ കണ്ട് പഠിക്കേണ്ടതാണെന്നും അത്രയും ഡെഡിക്കേറ്റഡായാണ് പൃഥ്വി പാടിയതെന്നും ഹിഷാം പറയുന്നു.


ree

Specially abled ആയിട്ടുള്ള കുട്ടികളെ ഹിഷാം പീയാനോ പഠിപ്പിക്കുന്നുണ്ട്. താന്‍ ആദ്യം സംഗീതം പഠിപ്പിച്ച 17കാരന്‍ ഇന്ന് നന്നായി പീയാനോ വായിക്കും. സംഗീതത്തിന്റെ ശക്തി വലുതാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അതെന്ന് ഹിഷാം വ്യക്തമാക്കി.



Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page