ഇന്ദ്രൻസിന്റെ 'ഹോം' ആമസോൺ പ്രൈമിൽ
- POPADOM
- Aug 11, 2021
- 1 min read
ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, വിജയ് ബാബു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 'ഹോം' ഓഗസ്റ്റ് 19 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. റോജിൻ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം വളരെ ലളിതമായ എന്നാൽ ആഴത്തിൽ ചിന്തിപ്പിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും എന്നാണു സൂചനകൾ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്.

തീർത്തും സാധാരണക്കാരനും സാങ്കേതികമായി വെല്ലുവിളി നേരിടുന്നതുമായ 'ഒലിവർ'( ഇന്ദ്രൻസ് ) സോഷ്യൽ മീഡിയയിൽ വ്യാപൃതരായ തന്റെ രണ്ട് ആൺമക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ.
"ഒരു സാമൂഹിക പ്രസക്തിയുള്ള വിഷയം ഹൈലൈറ്റ് ചെയ്യുക മാത്രമായിരുന്നു 'ഹോം'കൊണ്ട് ഞങ്ങൾ ശ്രദ്ധിച്ചത്" എന്ന് നിർമാതാവ് വിജയ് ബാബു.
"ഇന്നത്തെ കാലഘട്ടത്തിലെ വളരെ പ്രസക്തമായ ഒരു വിഷയത്തെ ചിത്രീകരിക്കാനുള്ള ശ്രമമാണ്. ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ, അറിയാതെ അതിന്റെ കൃത്രിമ വലയിൽ കുടുങ്ങിപ്പോയ ഒരു കുടുംബത്തിലെ ജീവിതം ചിത്രീകരിക്കാനുള്ള ശ്രമമാണ് ഈ ചിത്രം" സംവിധായകൻ റോജിൻ തോമസ് പറഞ്ഞു.
മഞ്ജു പിള്ള, നൽസൻ, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വിൽസൺ, മണിയൻ പിള്ള രാജു, അനൂപ് മേനോൻ, അജു വർഗീസ്, കിരൺ അരവിന്ദാക്ഷൻ, ചിത്ര, പ്രിയങ്ക നായർ എന്നിവരും 'ഹോമിൽ' പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.




Comments