'ദർശന'ക്കൊപ്പം കല്യാണിയും; ഹൃദയം ടീസർ യൂട്യൂബിൽ
- POPADOM
- Nov 18, 2021
- 1 min read
ട്രെൻഡിങ്ങായ 'ദർശനാ' എന്ന ഒറ്റ പാട്ടിലൂടെ ചർച്ചയായ ഹൃദയം സിനിമയുടെ ടീസർ റിലീസ് ചെയ്തു. പ്രണവ് മോഹൻലാലിന്റെ മറ്റൊരു ജോഡിയായി കല്യാണി പ്രിയദർശനെ കൂടി അവതരിപ്പിക്കുകയാണ് ഈ ടീസറിലൂടെ വിനീത് ശ്രീനിവാസൻ.

ഇപ്പോഴത്തെ കാമുകിയോട് കേന്ദ്ര കഥാപാത്രം പഴയ പ്രണയിനി ദർശനയുടെ കഥ പറയുന്നതാണ് 'ഹൃദയം' എന്ന സൂചനകളാണ് ടീസർ നൽകുന്നത്. 'പതിനെട്ടാം പടി' എന്ന സിനിമയിലൂടെ എത്തിയ അശ്വത് ലാൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ഹൃദയത്തിൽ അവതരിപ്പിക്കുന്നുണ്ട്. അശ്വതിനെയും ടീസറിൽ കാണാം. ' ദർശനാ' ഗാനം ഈണമിട്ട് പാടിയ ഹിഷാം അബ്ദുൾ വഹാബിന്റെ പശ്ചാത്തല സംഗീതം ടീസറിനെ കൂടുതൽ ആവേശത്തിലാക്കുന്നു.
തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ജനുവരി 21ന് മേരിലാന്റ് സിനിമാസ് 'ഹൃദയം' തിയേറ്ററുകളിലെത്തിക്കും.




Comments